മധ്യപ്രദേശിൽ സതി അനുഷ്ഠിച്ച സ്ത്രീക്ക് ആദരമായി ക്ഷേത്രം
text_fieldsബർവാനി: മധ്യപ്രദേശിലെ ചരിത്രസ്മാരകമായ സെന്ദ്വാ കോട്ടയിൽ സതി അനുഷ്ഠിച്ച സ്ത്രീക്ക് ആദരമായി ക്ഷേത്രം. മരണപ്പെട്ട ഭർത്താവിെൻറ ചിതയിൽ ചാടി ആത്മാഹുതി ചെയ്ത ദാദി റാണി സതിയോടുള്ള ആദരമായാണ് ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.
ചരിത്ര സ്മാരകങ്ങൾ 200 മീറ്റർ അകലെയല്ലാതെ മറ്റു നിർമിതികൾ പാടില്ലെന്ന നിയമം ഉണ്ടായിരിക്കെയാണ് കോട്ടക്കു സമീപം സതി ക്ഷേത്രം പണിതിരിക്കുന്നത്. മൂന്നുകോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ക്ഷേത്രത്തിനുള്ളിൽ ദാദി റാണി സതിയുടെ എട്ടര അടി വലുപ്പമുള്ള വിഗ്രഹം പണികഴിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച നടന്ന നടന്ന പ്രത്യേക ചടങ്ങിൽ നിരവധി ഭക്തരാണ് ഇവിടെ എത്തിയിരുന്നത്. ഘോഷയാത്രയിൽ ജയിൽ വകുപ്പ് മന്ത്രി അന്തർ സിങ് ആര്യയും മറ്റ് പ്രമുഖരും പെങ്കടുത്തിരുന്നു.
ഭർത്താവിെൻറ ചിതയിൽ ചാടി സ്ത്രീകൾ ആത്മാഹുതി ചെയ്യുന്ന സതി സമ്പ്രദായം 1829 ൽ ലോഡ് വില്യം ബെൻറിക് നിരോധിച്ചിരുന്നു. 1987ൽ ഇന്ത്യൻ പാർലമെൻറ് കമ്മീഷൻ ഒാഫ് സതി ആക്റ്റ് പാസാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
