Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെക്​സ്​ റാക്കറ്റ്​:...

സെക്​സ്​ റാക്കറ്റ്​: തെലുഗു​ സിനിമ നിർമാതാവും ഭാര്യയും അമേരിക്കൻ പൊലീസി​െൻറ പിടിയിൽ

text_fields
bookmark_border
സെക്​സ്​ റാക്കറ്റ്​: തെലുഗു​ സിനിമ നിർമാതാവും ഭാര്യയും അമേരിക്കൻ പൊലീസി​െൻറ പിടിയിൽ
cancel

ചെ​ന്നൈ: അ​മേ​രി​ക്ക​യി​ലെ ഷി​കാ​ഗോ കേ​ന്ദ്ര​മാ​യി സെ​ക്​​സ്​ റാ​ക്ക​റ്റ്​ ന​ട​ത്തി​യ യു​വ തെ​ലു​ഗു​ സി​നി​മ നി​ർ​മാ​താ​വും ഭാ​ര്യ​യും യു.​എ​സ്​ പൊ​ലീ​സി​​​െൻറ പി​ടി​യി​ൽ.  ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി ടി.​എ. കി​ഷ​ൻ മൊ​ഡു​ഗു​മു​ടി എ​ന്ന ശ്രീ​രാ​ജ്​ (35), ഭാ​ര്യ ച​ന്ദ്ര​ക​ല പൂ​ർ​ണി​മ (32) എ​ന്നി​വ​രാ​ണ്​ ഷി​കാ​ഗോ​വി​ലെ യു.​എ​സ്​ ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ൽ 28ന്​  ​ഇ​വ​ർ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു​വെ​ങ്കി​ലും അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​ൻ പൊ​ലീ​സ്​ വി​വ​രം പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല. 

അ​മേ​രി​ക്ക​ൻ തെ​ലു​ഗു​ അ​സോ​സി​യേ​ഷ​​​െൻറ (എ.​ടി.​എ) സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ്​ കി​ഷ​ൻ. ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​നു​ക​ൾ  സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളി​ലേ​ക്ക്​ യു​വ​ന​ടി​ക​ൾ, മോ​ഡ​ലു​ക​ൾ, ആം​ഗ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രെ  എ​ത്തി​ച്ച്​ ത​ന്ത്ര​പ​ര​മാ​യി ച​തി​യി​ൽ കു​ടു​ക്കു​ക​യാ​ണ്​ ഇ​വ​രു​ടെ പ​തി​വ്. ന്യൂ​യോ​ർ​ക്, വാ​ഷി​ങ്​​ട​ൺ, ഡ​ല്ലാ​സ്, ന്യൂ​ജ​ഴ്​​സി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ എ​ൻ.​ആ​ർ.​െ​എ പ്ര​മു​ഖ​ർ​ക്ക്​ താ​ര​ങ്ങ​ളെ വ​ൻ​തു​ക വി​ല​പേ​ശി ദ​മ്പ​തി​ക​ൾ എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന​താ​യും അ​റി​വാ​യി​ട്ടു​ണ്ട്.  ദ​മ്പ​തി​ക​ൾ ഷി​കാ​ഗോ​വി​ൽ ബു​ക്ചെ​യ്​​ത ഹോ​ട്ട​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​നാ​ശാ​സ്യം ന​ട​ത്തി​യി​രു​ന്നു. ഒ​രു ത​വ​ണ ബ​ന്ധ​പ്പെ​ടു​ന്ന​തി​ന്​ ആ​യി​രം മു​ത​ൽ മൂ​വാ​യി​രം വ​രെ അ​മേ​രി​ക്ക​ൻ ഡോ​ള​റാ​ണ്​ ഇൗ​ടാ​ക്കി​യി​രു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ മാ​ത്രം ദ​മ്പ​തി​ക​ൾ 76 എ​യ​ർ​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യി​രു​ന്ന​താ​യും 42 ഹോ​ട്ട​ൽ റി​സ​ർ​വേ​ഷ​നു​ക​ൾ ന​ട​ത്തി​യ​താ​യും യു.​എ​സ്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി. ചെ​ന്നൈ​യി​ലും ബം​ഗ​ള​രൂ​വി​ലു​മു​ള്ള ര​ണ്ട്​ പ്ര​മു​ഖ തെ​ന്നി​ന്ത്യ​ൻ ന​ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം യു​വ​തി​ക​ൾ ഇ​വ​രു​ടെ വ​ല​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു.  ഭൂ​രി​ഭാ​ഗം​പേ​രും തെ​ലു​ഗു  സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ്. 

റാ​ക്ക​റ്റി​ൽ കു​ടു​ങ്ങി നി​ര​ന്ത​രം ചൂ​ഷ​ണ​ത്തി​നി​ര​യാ​യ ന​ടി​യാ​ണ്​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഒ​രു​ഘ​ട്ട​ത്തി​ൽ ന​ടി​യെ ദ​മ്പ​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യ ഡ​യ​റി, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്ന്​  ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന്​ ല​ഭി​ച്ചു. അ​തി​നി​ടെ, അ​റ​സ്​​റ്റി​ലാ​യ ദ​മ്പ​തി​ക​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് ത​ന്നെ​യും ക്ഷ​ണി​ച്ചി​രു​ന്ന​താ​യി  തെ​ലു​ഗു​ ന​ടി ശ്രീ​റെ​ഡ്​​ഡി അ​റി​യി​ച്ചു. സം​ഭ​വം തെ​ലു​ഗു സി​നി​മ മേ​ഖ​ല​യി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sex racketmalayalam newsTelgu filim
News Summary - Telugu Film Producer, Wife Held in US for ‘Running Sex Racket-india news
Next Story