മയക്കു മരുന്ന് കേസിൽ തെലുഗു നടി പിടിയിൽ
text_fieldsമുംബൈ: മയക്കുമരുന്ന് കേസിൽ തെലുഗു നടിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഭയന്തറിലെ ഹോട്ടൽ മുറിയിൽനിന്ന് പിടികൂടിയ ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച രാത്രി ബാന്ദ്രയിൽനിന്ന് 400 ഗ്രാം മെഫഡ്രോണുമായി ചാന്ദ് മുഹമ്മദ് ശൈഖ് എന്നയാളെ എൻ.സി.ബി പിടികൂടിയിരുന്നു. ഭയന്തറിലെ സയീദ് ശൈഖിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാൾ മൊഴിനൽകി.
സയീദിനു വേണ്ടി ഭയന്തറിലെ ദി ക്രൗൺ ബിസിനസ് ഹോട്ടലിൽ നടത്തിയ തിരച്ചിലിലാണ് നടി പിടിയിലായത്. സയീദിെൻറ മുറിയിലായിരുന്നു നടി. സയീദിനെ പിടികൂടാൻ കഴിഞ്ഞില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

