സമ്പത്തിെൻറ കേന്ദ്രീകരണം: മോദി വിശദീകരിക്കണമെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: രാജ്യെത്ത 73 ശതമാനം സമ്പത്ത് ഒരു ശതമാനത്തിൽ മാത്രം കേന്ദ്രീകരിച്ചത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങേളാട് വിശദീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ സമ്പത്തിെൻറ 73 ശതമാനം കൈവശംവെക്കുന്നത് ഒരു ശതമാനമാണെന്ന് 2017ലെ ഒക്സ്ഫാം സർവേയിൽ വ്യക്തമാക്കിയത് പരാമർശിച്ചാണ് രാഹുലിെൻറ ട്വീറ്റ്.
ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പെങ്കടുക്കുന്ന മോദിക്ക് അവിടെവെച്ചുതന്നെ ഇക്കാര്യം വിശദീകരിക്കാം.
സമ്പന്നർക്കു വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നതെന്നും അവരുടെ വായ്പകളാണ് എഴുതിത്തള്ളുന്നതെന്നും രാഹുൽ ആരോപിച്ചു.
