Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന എം.എൽ.എയുടെ...

തെലങ്കാന എം.എൽ.എയുടെ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയ ഉത്തരവ്​

text_fields
bookmark_border
Ramesh
cancel

ന്യൂഡൽഹി: തെലങ്കാന രാഷ്​ട്ര സമിതിയുടെ എം.എൽ.എയായ ചെന്നമനേനി രമേശി​​െൻറ ഇന്ത്യൻ പൗരത്വം റദ്ദാക്കൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ജർമൻ പൗരത്വമുള്ളയാളാണ്​ രമേശെന്നും 2009ൽ ഇന്ത്യൻ പൗരത്വം നേടു​േമ്പാൾ ഉടമ്പടികൾ പാലിച്ചില്ലെന്നും കാണിച്ചാണ്​ പൗരത്വം റദ്ദാക്കാൻ ഉത്തരവിട്ടത്​. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​െൻറ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ 50 ദിവസത്തെ ഇടവേളയാണ്​ രമേശിന്​ നൽകിയിരിക്കുന്നത്​. ഇന്ത്യൻ പൗരത്വം നേടു​േമ്പാൾ മറ്റു രാജ്യങ്ങളി​െല പൗരത്വം അസാധുവാക്കണം. എന്നാൽ, ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന്​ താൻ ജർമൻ പൗരത്വം റദ്ദാക്കിയിട്ടുണ്ടെന്ന്​ രമേശ്​ പറഞ്ഞു. ഇന്ത്യയി​െല േപാലെ ജർമനിയിലും ദ്വിപൗരത്വം അംഗീകൃതമല്ല. ത​​െൻറ ഇന്ത്യൻ പൗരത്വം കൂടി റദ്ദാക്കിയാൽ താൻ എങ്ങോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു. 

പുതുതായി രൂപീകരിച്ച രാജണ്ണ സിരിസില്ല ജില്ലയിലെ വെമുലവാഡാ നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്​  രമേശ്​. ഇന്ത്യൻ പൗരത്വം റദ്ദാക്കുകയാണെങ്കിൽ അദ്ദേഹത്തി​​െൻറ നിയമസഭാംഗത്വം നഷ്​ടമാകും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganaindian citizenshipmalayalam newsChennamaneni Ramescitizenship of Germany
News Summary - Telengana MLA German, MHA CancellsInDian Citizen
Next Story