Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചരിത്ര പൈതൃകം തകർക്കുന്നു; വഖഫ് ബില്ലിനെതിരെ സീതാക്ക
text_fieldsbookmark_border
കോഴിക്കോട്: മുസ്ലിംവിരുദ്ധ, ഭരണഘടനവിരുദ്ധ, ജനാധിപത്യവിരുദ്ധ ബില്ലാണ് കേന്ദ്ര സർക്കാർ പാസാക്കിയതെന്ന് തെലങ്കാന വനിത ശിശു ക്ഷേമ മന്ത്രി ദൻസാരി അനസൂയ സീതാക്ക മുസ്ലിം ലീഗ് മഹാറാലിയിൽ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണത്. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തിന്‍റെ ചരിത്ര പൈതൃകം തകർക്കുകയാണ്. വഖഫ് സ്വത്തുക്കൾ കൈയേറുകയാണ് അവരുടെ ലക്ഷ്യം.
മുസ്‍ലിംകളുടെ വിശ്വാസകാര്യമായതിനാൽ വഖഫിൽ കൈക്കടത്താൻ മറ്റു സമുദായക്കാരെ അനുവദിച്ചുകൂടാ. ഇന്ന് മുസ്‍ലിംകൾക്കെതിരെയാണെങ്കിൽ നാളെ ക്രൈസ്തവർക്കെതിരെയും ഗോത്രവിഭാഗങ്ങൾക്കെതിരെയും രംഗത്തുവരുമെന്നും സീതാക്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

