ടെലികോം പിഴ : പ്രശ്നപരിഹാരത്തിന് സമിതി രുപീകരിച്ചു
text_fieldsന്യുഡൽഹി: ടെലികോം കമ്പനികൾക്ക്ട്രായ് (ടെലികോം അഥോറിട്ടി ഓഫ് ഇന്ത്യ) പിഴ ചുമത്തിയ വിഷയം പഠിക്കാൻ കേന്ദ്ര ടെലകോം മന്ത്രാലയം സമിതിയെ രൂപികരിച്ചു. ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കളായ എയർടെൽ, വോഡഫോൺ, െഎഡിയ എന്നിവക്കാണ് ട്രായ് 3050 കോടി രുപ പിഴ വിധിച്ചത്. ജിേയാക്ക് ഇൻറർകോം കണക്ഷൻ നൽകാത്തതിനായിരുന്നു പിഴ. പുതിയ സമിതി എന്നു റിപ്പോർട്ട് സമർപ്പിക്കുെമന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും നവംബർ 16നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യതയെന്നാണ് അറിയുന്നത്.
ഇൗ ആഴ്ചയായിരുന്നു ട്രായ് ഇന്ത്യയിലെ പ്രമുഖ മൊബൈൽ സേവനദാതാക്കാളായ എയർടെൽ, വോഡഫോൺ, െഎഡിയ എന്നിവക്ക് യഥാക്രമം 1050,1050,950 കോടി രൂപ പിഴ ശിക്ഷ വിധിച്ചത്. റിലയൻസ് ജിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രായിയുടെ നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
