ടെലിഫോൺ എക്സ്ചേഞ്ച് കുംഭകോണ കേസ്: മാരൻ സഹോദരങ്ങൾക്ക് തിരിച്ചടി
text_fieldsചെന്നൈ: അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ സി.ബി.െഎ പ്രത്യേക കോടതി ചുമത്തിയ കുറ്റം റദ്ദാക്കണമെന്നാവശ്യെപ്പട്ട് മാരൻ സഹോദരന്മാർ സമർപ്പിച്ച ഹരജി ബുധനാഴ്ച മദ്രാസ് ഹൈകോടതി തള്ളി. നാലു മാസത്തിനകം സി.ബി.െഎ പ്രത്യേക കോടതിയിലെ വിചാരണ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കടേഷ് ഉത്തരവിട്ടു. മുൻ കേന്ദ്ര ടെലികോം മന്ത്രിയായ ദയാനിധി മാരനാണ് കേസിലെ മുഖ്യപ്രതി. ഇദ്ദേഹം നിലവിൽ മധ്യ ചെന്നൈ ലോക്സഭ മണ്ഡലത്തിൽ ഡി.എം.കെ മുന്നണി സ്ഥാനാർഥിയാണ്.
ദയാനിധിയുടെ മൂത്ത സഹോദരൻ കലാനിധി മാരൻ, ബി.എസ്.എൻ.എൽ മുൻ ചീഫ് ജനറൽ മാനേജർ കെ. ബ്രഹ്മാനന്ദൻ, മുൻ െഡപ്യൂട്ടി ജന. മാനേജർ എം. വേലുസാമി, ദയാനിധി മാരെൻറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി. ഗൗതമൻ, സൺ ടി.വി ജീവനക്കാരായ എസ്. കണ്ണൻ, കെ.എസ്. രവി എന്നിവരാണ് പ്രതികൾ. യു.പി.എ സർക്കാറിൽ കേന്ദ്ര കമ്യൂണിേക്കഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയായിരുന്ന ദയാനിധി മാരൻ അധികാരം ദുരുപയോഗപ്പെടുത്തി ചെന്നൈയിലെ ഗോപാലപുരത്തും ബോട്ട്ക്ലബിലും വിലയേറിയ 323 െഎ.എസ്.ഡി.എൻ ലൈനുകളോടെ സമാന്തര ടെലിഫോൺ എക്സ്പേഞ്ച് സ്ഥാപിച്ചുവെന്നാണ് കേസ്. ഇതുവഴി സർക്കാറിന് 1.78 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായുമാണ് ആരോപണം.
