Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെല്ലുവിളി വിനയായി;...

വെല്ലുവിളി വിനയായി; ട്രായ്​ ചെയർമാ​െൻറ സകല വിവരങ്ങളും ചോർത്തി

text_fields
bookmark_border
വെല്ലുവിളി വിനയായി; ട്രായ്​ ചെയർമാ​െൻറ സകല വിവരങ്ങളും ചോർത്തി
cancel

ന്യഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്​) ചെയര്‍മാൻ ആര്‍.എസ് ശര്‍മ്മ ഇന്നലെ ട്വിറ്ററിൽ ത​​​​​​​​െൻറ ആധാർ നമ്പർ പരസ്യപ്പെടുത്തി നടത്തിയ ചലഞ്ചിന്​ ഹാക്കർമാരുടെ കിടിലൻ മറുപടി. ചെയർമാ​​​​​​​​െൻറ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ അടക്കം ചോർത്തിയായിരുന്നു ഹാക്കർമാരുടെ മറുപടി. സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ഒരു വിവരവും ആധാർ നമ്പറിലൂടെ ആര്‍ക്കും ചോര്‍ത്താന്‍ സാധിക്കുകയില്ല എന്ന് സ്ഥാപിക്കാനായായിരുന്നു ശർമ്മയുടെ ചലഞ്ച്.

ഇതി​​​​​​​​െൻറ ഭാഗമായി തന്‍റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി എന്തെങ്കിലും നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമോ? എന്ന് അദ്ദേഹം വെല്ലുവിളിക്കുകയായിരുന്നു. താങ്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടികള്‍ ഉണ്ടാക്കില്ല എന്ന് ഉറപ്പ് തരാമോ എന്ന് ട്വിറ്ററിൽ ഹാക്കർമാർ ചോദിച്ചപ്പോള്‍ ആര്‍.എസ് ശര്‍മ്മ അതുണ്ടാവില്ലെന്ന്​ ഉറപ്പ്​ നൽകുകയും ചെയ്​തു. ശേഷം നടന്നത്​ ഞെട്ടിപ്പിക്കുന്ന ഹാക്കിങ്ങായിരുന്നു.

ട്രായ്​ ചെയർമാ​​​​​​​െൻറ സ്വകാര്യ മൊബൈല്‍ നമ്പറും വാട്സപ്പ് പ്രൊഫൈല്‍ ഫോട്ടായും ബാങ്ക് വിവരങ്ങള്‍ മുതല്‍ സകലതും ഹാക്ക്​ ചെയ്​ത്​ ട്വിറ്ററിലൂടെ പരസ്യപ്പെടുത്തി. മേൽവിലാസം​, കോഡ്​, എയർ ഇന്ത്യയുടെ ഫ്ലയർ നമ്പർ, ജി-മെയിൽ, ചാറ്റ്​ വിവരങ്ങൾ തുടങ്ങി അദ്ദേഹത്തി​​​​​​​​െൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പാൻ കാർഡ്​ വിവരങ്ങളും ഹാക്ക്​ ചെയ്യപ്പെട്ടു. 7621,7768,2740 എന്ന അദ്ദേഹത്തി​​​​​​​​െൻറ ആധാർ നമ്പർ ലിങ്ക് ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്‍റെ സെക്രട്ടറിയുടെ മൊബൈല്‍ നമ്പറുമായിട്ടാണെന്നും ഹാക്കര്‍മാർ കണ്ടെത്തി വിവരം നൽകി.

ആധാർ നമ്പർ പരസ്യപ്പെടുത്തിയാൽ ഒന്നു സംഭവിക്കില്ലെന്ന്​ ശർമ മുമ്പ്​ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്​ത്​ ട്വീറ്റുകളും വന്നിരുന്നു. അതിന്​ മറുപടിയായാണ്​ അദ്ദേഹം ത​​​െൻറ ആധാർ പരസ്യപ്പെടുത്തിയത്​. പൗരന്മാരുടെ ആധാര്‍വിവരങ്ങള്‍ സർക്കാരി​​​​​​​​െൻറ ഒത്താശയോടെ സ്വകാര്യ കമ്പനികളടക്കം ചോർത്തുന്നു എന്ന വിവാദം കത്തി നിൽക്കുന്ന സാഹചര്യം കൂടിയായപ്പോൾ അതിൽ നിന്നും മുഖം രക്ഷിക്കാനായിരുന്നു ട്രായ്​ ചെയർമാ​​​​​​​​െൻറ ലക്ഷ്യം. എന്നാൽ സംഭവം കൈവിട്ട്​ പോവുകയായിരുന്നു.

മുമ്പ്​ ആധാർ സുരക്ഷിതമല്ലെന്ന്​ വെല്ലുവിളിച്ച ഫ്രഞ്ച്​ റിസേർച്ചർ ഏലിയട്ട്​ ആൽഡേഴ്​സനാണ് ശർമയുടെ​ വെല്ലുവിളി ഏറ്റെടുത്ത്​​ വിവരങ്ങൾ മുഴുവൻ ചോർത്തിയത്​. എത്രയും പെട്ടന്ന്​ ജി-മെയിൽ പാസ്​വേർഡ്​ മാറ്റാനും ശർമക്ക്​ ആൽഡേഴ്​സൻ ​ഫ്രീയായി ഉപദേശം നൽകുകയും ചെയ്​തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആധാർ നമ്പർ പരസ്യപ്പെടുത്താൻ ആൽഡേഴ്​സൻ വെല്ലുവിളിച്ചു. താൻ ഒരിക്കലും ആധാറിന്​ എതിരല്ലെന്നും എന്നാൽ ആധാർ സുരക്ഷിതമാണ്​ എന്ന്​ പറയുന്നതിനെയാണ്​ താൻ എതിർക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം സംഭവത്തെ കുറിച്ച്​ ശർമയോട്​ പ്രതികരണം തേടിയപ്പോൾ വെല്ലുവിളി കുറച്ചു സമയം കൂടി മുന്നോട്ട്​ പോക​െട്ട എന്നായിരുന്നു മറുപടി. 4,000ത്തോളം ലൈക്കുകളും 3000ത്തോളം റീട്വീറ്റുകളും കമൻറുകളുമാണ്​ ശർമ്മയുടെ ട്വിറ്റർ പോസ്റ്റിന്​ ലഭിച്ചത്​.

TWITTER

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traimalayalam newsAadhaar Data LeakADHAAR NUMBERRS SHARMA
News Summary - Telecom Regulator's Aadhaar Challenge, His Personal Details Leaked-
Next Story