Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപത്താം ക്ലാസുകാരിയെ...

പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന 20കാരൻ അറസ്റ്റിൽ

text_fields
bookmark_border
പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന 20കാരൻ അറസ്റ്റിൽ
cancel
Listen to this Article

ഹൈദരാബാദ്: തെലങ്കാനയിലെ വികാറാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 20കാരൻ അറസ്റ്റിൽ. പുദുരു മണ്ഡലത്തിലെ 16കാരിയെയാണ് പ്രതി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച പുലർച്ചെയാണ് ഗ്രാമവാസികൾ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ സംശയം തോന്നിയ ഏഴ് യുവാക്കളെയും അവരുടെ കുടുംബാംഗങ്ങളയും ചോദ്യം ചെയ്യുകയുമായിരുന്നു. അന്വേഷണത്തിൽ പ്രതി മരിച്ച പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്ന് കണ്ടെത്തി.

പ്രതി ഒറ്റപ്പെട്ട സ്ഥലത്തേക്ക് പെൺകുട്ടിയെ വിളിച്ച് വരുത്തുകയായിരുന്നു. ബലം പ്രയോഗിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും കുതറി മാറുന്നതിനിടെ അടുത്തുണ്ടായ മരത്തിൽ തലയിടിച്ച് പെൺകുട്ടിക്ക് പരിക്കേൽക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പ്രതി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. തലയിലേറ്റ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറ‍യുന്നു.

പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വികാറാബാദ് എസ്.പി കോട്ടി റെഡ്ഡി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:telanganateenmurderrapearrest
News Summary - Telangana youth arrested for rape and murder of class 10 girl
Next Story