Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്തീധന പീഡനം: തെലങ്കാനയിൽ രണ്ട് വയസുകാരൻ മകനെ ഫാനിൽ കെട്ടിത്തൂക്കി യുവതി ജീവനൊടുക്കി

text_fields
bookmark_border
സ്തീധന പീഡനം: തെലങ്കാനയിൽ രണ്ട് വയസുകാരൻ മകനെ ഫാനിൽ കെട്ടിത്തൂക്കി യുവതി ജീവനൊടുക്കി
cancel
Listen to this Article

ഹൈദരാബാദ്: സ്തീധന പീഡനത്തെ തുടർന്ന് രണ്ട് വയസുകാരൻ മകനെ ഫാനിൽ കെട്ടിത്തൂക്കി യുവതി ജീവനൊടുക്കി. തെലങ്കാനയിൽ നൽഗൊണ്ട ജില്ലയിലെ നർക്കറ്റ്പള്ളി മണ്ഡലത്തിലാണ് സംഭവം. 24കാരി ലാസ്യയും മകൻ സാത്വികുമാണ് മരിച്ചത്. മകനെ സീലിങ് ഫാനിൽ കെട്ടിത്തൂക്കിയ ശേഷം യുവതിയും ജീവനൊടുക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികൾ കഴുത്തിലെ കെട്ടഴിച്ച് ഇരുവരേയും താഴെ ഇറക്കിയെങ്കിലും മരിച്ചിരുന്നുവെന്ന് നർക്കറ്റ്പള്ളി സി.ഐ ശിവരാമി റെഡി പറഞ്ഞു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ലായെന്നാണ് വിവരം.

നർക്കറ്റ്പള്ളിയിലെ ഔരവാണി ഗ്രാമത്തിലെ റെയിൽവേ ജീവനക്കാരനായ നരേഷാണ് ലാസ്യയുടെ ഭർത്താവ്. മൂന്ന് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. 35 ലക്ഷം രൂപ സ്ത്രീധനമായി നരേഷിന് നൽകാമെന്നായിരുന്നു യുവതിയുടെ വീട്ടുകാരുടെ വാഗ്ദാനം. തുടർന്ന്, 10 ലക്ഷം രൂപ ആദ്യ ഗഡുവായി കൈമാറി.

തെലങ്കാനയിലെ മേഡക് ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നരേഷ് ജോലിയിൽ നിന്നും അവധിയെടുത്ത് സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുക്കുന്നതിനായി ഹൈദരാബാദിൽ തങ്ങി. എന്നാൽ, സിവിൽ സർവീസ് മോഹം ഉപേക്ഷിച്ച് ബിസിനസ് ചെയ്യാൻ പോവുകയാണെന്ന് ഭാര്യ വീട്ടുകാരെ അറിയിച്ച നരേഷ് ബാക്കിയുള്ള സ്ത്രീധന തുക നൽകണമെന്ന് ആവശ്യപ്പെട്ടു. സമ്മർദ്ദത്തെ തുടർന്ന് 20 ദിവസം മുമ്പ് 20 ലക്ഷം രൂപ ലാസ്യയുടെ കുടുംബം നരേഷിന് നൽകിയതായി സി.ഐ പറയുന്നു.

എന്നാൽ, വിവാഹ സമയത്ത് മുഴുവൻ തുകയും നൽകാത്തതിനെ ചൊല്ലി നരേഷ് ഭാര്യയെ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയും കുടുംബത്തിൽ നിന്ന് 10 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും ചെയ്തു.

തുടർന്നാണ് നരേഷിന്‍റെ അമ്മ വീട്ടിൽ നിന്ന് പുറത്ത് പോയ സമയം നോക്കി ലാസ്യ മകനെ കെട്ടിത്തൂക്കി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana woman kills self, 2-year-old son over dowry harassment
Next Story