മാംസാഹാരം പാകംചെയ്യാത്തതിൽ തര്‍ക്കം: തെലങ്കാനയിൽ സ്ത്രീ ഭർത്താവിനെ കുത്തികൊന്നു
text_fieldsഹൈദറാഹബാദ്: നോൺ-വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ തെലങ്കാനയിൽ സ്ത്രീ ഭർത്താവിനെ കൊലപ്പെടുത്തി. ഏപ്രിൽ രണ്ടിനാണ് സംഭവം നടന്നത്. കാമറെഡ്ഡി ജില്ലയിലാണ് സംഭവം. കോദണ്ട ശിവജിയാണ് കൊല്ലപ്പെട്ടത്.കോദണ്ട ശിവജിയും ഭാര്യ ലക്ഷ്മിയും രണ്ട് വയസ്സുള്ള രണ്ട് പെൺമക്കളോടൊപ്പം ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പോലീസ് പറയുന്നതനുസരിച്ച്, ദമ്പതികൾ നിരവധി മാസങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു.
ഭക്ഷണം, ജീവിതശൈലി എന്നിവയെച്ചൊല്ലിയുള്ള വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നു. സംഭവ ദിവസം രാത്രി ശിവാജി ലക്ഷ്മിയെ മാംസാഹാരം പാകം ചെയ്യാത്തതിനെ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചതെന്ന് റിപ്പോർട്ടുണ്ട്.
വാക്കുതർക്കം അടിപിടിലെത്തുകയും ലക്ഷ്മി വീട്ടിൽ സൂക്ഷിച്ച വെട്ടുകത്തി എടുത്ത് ശിവാജിയെ കഴുത്തിൽ കുത്തുകയും ചെയ്തു. തൽക്ഷണം കുഴഞ്ഞുവീണ ശിവജി കനത്ത രക്തസ്രാവം മൂലം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഉച്ചത്തിലുള്ള വാക്കുതർക്കവും നിലവിളിയും കേട്ട അയൽക്കാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

