Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു വയസുള്ള മകനോടൊപ്പം യുവതി നാലാംനിലയിൽ നിന്ന് ചാടി; കുട്ടി തത്ക്ഷണം മരിച്ചു

text_fields
bookmark_border
ഒരു വയസുള്ള മകനോടൊപ്പം യുവതി നാലാംനിലയിൽ നിന്ന് ചാടി; കുട്ടി തത്ക്ഷണം മരിച്ചു
cancel

ഹൈദരാബാദ്: ഒരു വയസുള്ള മകനോടൊപ്പം 32കാരി കെട്ടിടത്തിന്‍റെ നാലാംനിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടി മരിക്കുകയും യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 7.30ന് ഹൈദരാബാദിലെ സഫിൽഗുഡയിലാണ് സംഭവം. കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് മുമ്പ് ദിവ്യ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിക്കുക‍യും സാനിറ്റൈസർ കുടിക്കുകയും ചെയ്തിരുന്നു.

ഭർത്താവ് മഹേന്ദറുമായുള്ള തർക്കങ്ങളാണ് ദിവ്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ആരോപണം. മഹേന്ദറിന്‍റെ വീട്ടുകാരുമായും യുവതി രമ്യതയിലായിരുന്നില്ല. ചാർട്ടേഡ് അക്കൗണ്ടന്‍റ് ആണെന്ന് പറഞ്ഞായിരുന്നു മഹേന്ദർ ദിവ്യയെ വിവാഹം ചെയ്തത്. എന്നാൽ വിവാഹ ശേഷമാണ് മഹേന്ദറിന് ജോലി ഇല്ലായിരുന്നുവെന്നും താൻ കബളിക്കപ്പെടുകയായിരുന്നുവെന്നും ദിവ്യ തിരിച്ചറിഞ്ഞത്. മഹേന്ദറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ദിവ്യ കണ്ടെത്തിയിരുന്നു.

വിവാഹസമയത്ത് സ്ത്രീധനം നൽകിയിട്ടും മഹേന്ദറും കുടുംബവും പണത്തിന്‍റെ പേരിൽ ദിവ്യയെ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മഹേന്ദറിനെയും വീട്ടുകാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വഞ്ചന, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana woman jumps with son from 4th floor over harassment by husband; boy dead
Next Story