Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗർഭിണിയും...

ഗർഭിണിയും രണ്ടുപെൺമക്കളും മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് പരാതി

text_fields
bookmark_border
ഗർഭിണിയും രണ്ടുപെൺമക്കളും മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് പരാതി
cancel

വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ ആൺകുഞ്ഞിനെ ആഗ്രഹിച്ച യുവാവ് ഗർഭിണിയായ ഭാര്യയെയും രണ്ടുപെൺമക്കളെയും കൊലപ്പെടുത്തിയതായി പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്ക് സമീപം കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള നീന്തൽ കുളത്തിൽ ഗർഭിണിയെയും രണ്ടുമക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ മൂന്നുപേരെയും ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. ഫർഹത്ത്(26), ഉമേര(8), ആയിഷ(6) എന്നിവരാണ് മരിച്ചത്.

വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്ക് സമീപം കുടുംബത്തിന്‍റെ ഉമസ്ഥതയിലുള്ള നീന്തൽക്കുളം വാടകയ്ക്ക് കൊടുക്കാറുണ്ടായിരുന്നു.ബുധനാഴ്ച രാത്രി, ഫർഹത്തും പെൺമക്കളും മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം കുളത്തിനടുത്തേക്ക് പോയിരുന്നു. അൽപ്പസമയത്തിന് ശേഷം, അവരെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തി. സമീപത്തുള്ളവരും ബന്ധുക്കളും ഓടിയെത്തി അവരെ പുറത്തെടുത്ത് വാറങ്കലിലെ എം.ജി.എം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യയും പെൺമക്കളും കുളത്തിൽ വഴുതിവീണു എന്നായിരുന്നു ഫർഹത്തിന്റെ ഭർത്താവ് അസറുദ്ദീൻ പോലീസിനോട് പറഞ്ഞത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്. ഫർഹത്ത് മൂന്നാമതും ഗർഭിണിയായിരുന്നു. അത് ഒരു പെൺകുട്ടിയാണ് എന്ന് വിവരം ലഭിച്ചിരുന്നുവത്രേ. എന്നാൽ ആൺകുട്ടിയെ ആഗ്രഹിച്ച അസ്ഹറുദ്ദീൻ ഗർഭഛിദ്രം നടത്താൻ

ഫർഹത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഫർഹത്ത് ഇത് നിരസിച്ചതോടെ ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടായി. ഗർഭഛിദ്രത്തിന് തയ്യാറവാത്ത ഫർഹത്തിനെയും മക്കളെയും അസ്ഹറുദ്ദീൻ നീന്തൽക്കുളത്തിലേക്ക് തള്ളിയിട്ടെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിന് മുമ്പ് പൂളിലെ സി.സി.ടി.വി ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അസ്ഹറുദ്ദീന്റെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അസ്ഹറുദ്ദീൻ ഒളിവിലാണ്. പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും അസ്ഹറുദ്ദീനെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകളും ഭർത്താവും തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഫർഹത്തിന്റെ പിതാവ് അലി പൊലീസിൽ പരാതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaCrime Newsswimming poolPregnantindianews
Next Story