Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെലങ്കാനയില്‍ 1.10 കോടി രൂപ കൈക്കൂലിപ്പണവുമായി തഹസില്‍ദാര്‍ പിടിയില്‍
text_fieldsbookmark_border
Photo: India Today
ഹൈദരബാദ്: തെലങ്കാനയില്‍ തഹിസല്‍ദാറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 1.10 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തില്‍ കീസര തഹസില്‍ദാര്‍ ഇ. ബലരാജു നാഗരാജു പിടിയിലായി.
രാത്രി തഹസില്‍ദാറിന്റെ വീട്ടില്‍ തെലങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) നടത്തിയ റെയ്ഡിലാണ് ഇത്രയും പണം പിടിച്ചെടുത്തത്. സംഭവത്തില്‍ വില്ലേജ് റെവന്യൂ ഓഫീസറും പിടിയിലായിട്ടുണ്ട്. 28 ഏക്കര്‍ ഭൂമി ഇടപാടിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്.
മാസങ്ങള്‍ക്ക് മുമ്പ് തെലങ്കാനയില്‍ 93 ലക്ഷം, 30 ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയ രണ്ട് വനിതാ തഹസില്‍ദാര്‍മാര്‍ പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

