Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന...

തെലങ്കാന തെരഞ്ഞെടുപ്പ്​: പെരുമാറ്റ ചട്ടംലംഘനത്തിൽ അഞ്ചു പേർക്ക്​ നോട്ടീസ്​

text_fields
bookmark_border
തെലങ്കാന തെരഞ്ഞെടുപ്പ്​: പെരുമാറ്റ ചട്ടംലംഘനത്തിൽ അഞ്ചു പേർക്ക്​ നോട്ടീസ്​
cancel

ഹൈദരാബാദ്​: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പി​​​െൻറ പശ്ചാത്തലത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന​ പരാതികൾ ഉയർന്നതിനെ തുടർന്ന്​ അഞ്ച്​ രാഷ്​ട്രീയക്കാർക്ക്​ തെരഞ്ഞെടുപ്പ്​ കമീഷൻ നോട്ടീസ്​ നൽകി.

ജലസേചന വകുപ്പ്​ മന്ത്രി ടി. ഹരീഷ്​ റാവു, കോൺഗ്രസ്​ നേതാവ്​ രേവന്ത്​ റെഡ്ഡി, തെലുങ്കുദേശം പാർട്ടി(ടി.ഡി.പി) നേതാവ്​ വന്തേരു പ്രതാപ്​ റെഡ്ഡി, ടി.ഡി.പി നേതാവ്​ രേവുരി പ്രകാശ്​ റെഡ്ഡി, തെലങ്കാന കോൺഗ്രസ്​ അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി എന്നിവർക്കാണ്​ നോട്ടീസ്​ അയച്ചതെന്ന്​ തെലങ്കാന മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫീസർ രജത്​ കുമാർ അറിയിച്ചു. നോട്ടീസ്​ കൈപ്പറ്റിയ ശേഷം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​.

മുൻ എം.എൽ.എയും തെലങ്കാന രാഷ്​ട്ര സമിതി സ്​ഥാനാർഥിയുമായ ഗംഗുല കമലാകറിനെതിരെ ബി.ജെ.പി നേതാവിനെ ഭീഷണിപ്പെടു​ത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും അത്​ പരിശോധിച്ച്​ യുക്തമായ നടപടി സ്വീകരിക്കുമെന്നും രജത്​ കുമാർ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്​ഥാനത്ത്​​ 32796 പോളിങ്​ സ്​റ്റേഷനുകൾ ഒരുക്കും​. 48000 പൊലീസുകാരെയും 279 കമ്പനി കേന്ദ്ര അർധ സൈനിക സേനയേയും സുരക്ഷാചുമതലകൾക്കായി വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTelangana Pollsviolating poll codes
News Summary - telangana polls; notice to five politicians for violating poll codes -india news
Next Story