Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളി...

മലയാളി മാധ്യമപ്രവർത്തകനും ആക്ടിവിസ്​റ്റുകൾക്കുമെതിരെ ​യു.എ.പി.എ കേസെടുത്ത്​ തെലങ്കാന പൊലീസ്​

text_fields
bookmark_border
മലയാളി മാധ്യമപ്രവർത്തകനും ആക്ടിവിസ്​റ്റുകൾക്കുമെതിരെ ​യു.എ.പി.എ കേസെടുത്ത്​ തെലങ്കാന പൊലീസ്​
cancel

കോഴിക്കോട്​: മലയാളി മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകർക്കും ആക്​ടിവിസ്​റ്റുകൾക്കുമെതിരെ തെലങ്കാന പൊലീസ്​ യു.എ.പി.എ കേസ്​ ചുമത്തിയതായി ‘ഇൗനാട്’​ പത്ര​ം റിപ്പോർട്ട്​ ചെയ്​തു. മുതിർന്ന മാധ്യമപ്രവർത്തകനും മലബാർ ജേർണൽ എഡിറ്റർ ഇൻ ചീഫുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ്​ അടക്കം ഏഴ്​ മലയാളികളെ കേസിൽ ഉൾപ്പെടുത്തിയതായാണ്​ വാർത്ത. മാർക്​സിസ്​റ്റ്​ ചിന്തകനും എഴുത്തുകാരനുമായ കെ. മുരളി (അജിത്ത്​), മനുഷ്യാവകാശ പ്രവർത്തകൻ സി.പി. റഷീദ്​, സി.പി. ഇസ്​മായിൽ, സി.പി. മൊയ്​തീൻ (മലപ്പുറം), പ്രദീപ്​, വർഗീസ്​ എന്നിവരാണ്​ പ്രതിപ്പട്ടികയിലുളള മലയാളികൾ.

സെപ്​റ്റംബർ 15 ന്​ സി.പി.​െഎ (മാ​േവായിസ്​റ്റ്​) കേന്ദ്രകമ്മിറ്റിയംഗം സഞ്​ജയ്​ ദീപക്​ റാവുവിനെ ​തെലങ്കാന പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇതേതുടർന്നാണ്​ 23 പേർക്കെതിരെ പുതിയ യു.എ.പി.എ കേസ്​ ചുമത്തിയതെന്ന്​ സെപ്റ്റംബർ 21ന് പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.


യു.എ.പി.എയുടെ സെക്​ഷൻ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തി​െൻറ സെക്​ഷൻ 25 പ്രകാരവുമാണ്​ കേസ്​. കേസിൽ ‘ഉയർന്ന മാവോയിസ്​റ്റ്​ നേതാക്കൾ’ എന്ന വിഭാഗത്തിൽ നമ്പല്ല കേശവ റാവു, മുപ്പല്ല ലക്ഷ്​​ൺ റാവു, മല്ലരാജ റെഡ്​ഡഢി തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണ്​ കെ. മുരളിയുടെ പേരുള്ളത്​. ‘മറ്റ്​ നേതാക്കൾ’ എന്ന വിഭാഗത്തിലാണ്​ സേതുനാഥി​െൻറ ഉൾപ്പടെയുള്ള പേരുകളുള്ളത്​. ബഹുജന സംഘടനകളയുടെ നേതാക്കൾ എന്ന്​ വിശേഷിപ്പിച്ച്​ തെലങ്കാനയിലെ ചിലരുടെ പേരുകളും പ്രതിപ്പട്ടികയിലുണ്ട്​.

‘ഇൗനാട്​’ വാർത്ത പങ്കുെവച്ച്​, ത​െൻറ പേര്​ യു.എ.പി.എ കേസിൽ വന്നതിനെക്കുറിച്ച് എഴുത്തുകാരനും പത്രപ്രവർത്തകനും വിവർത്തകനുമായ എൻ. വേണുഗോപാൽ ഫേസ്​ ബുക്കിൽ കുറിപ്പിട്ട​േതാടെയാണ്​ വിവരം പലരും അറിഞ്ഞത്​.

സാംസ്​കാരിക സംഘടനയായ ‘വിരാസം ’നേതാവ്​ എന്ന നിലക്കാണ്​ വേണുഗോപാലിനെ കേസിൽ പ്രതിയാക്കിയത്​. എന്നാൽ 14 വർഷം മുമ്പ്​ ‘വിരാസം’ വിട്ട തനിക്ക്​ ഒരു സംഘടനയുമായും ബന്ധമില്ലെന്ന്​ വേണുഗോപാൽ പറഞ്ഞു. മുമ്പ്​ രണ്ട്​ തവണ യു.എ.പി.എ കേസ്​ തനിക്കെതിരെ ചുമത്താൻ തെലങ്കാന ​പൊലീസ്​ ശ്രമിച്ചെങ്കിലും ഹൈകോടതി രണ്ടുകേസുകളും തള്ളിയതായും വേണുഗോപാൽ ഫേസ്​ബുക്കിൽ പറഞ്ഞു.

ആരോ യോഗം ചേർന്ന് എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നവരെ അർബൻ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്താൻ തീരുമാനിച്ചു എന്നാണ് ആരോപണമെന്നും, ഞങ്ങൾ പങ്കെടുത്ത യോഗമല്ല, അതിന്റെ തീരുമാനം ആരെങ്കിലും അംഗീകരിച്ചിട്ടുമില്ലെന്നും കെ. മുരളി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPATelangana Police
News Summary - Telangana Police registers UAPA case against Malayali journalist and activists
Next Story