Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലങ്കാനയിലെ പോലീസുകാർക്ക് ജന്മദിനത്തിനും വിവാഹവാർഷികത്തിനും അവധി

text_fields
bookmark_border
ലീവ് അനുവദിച്ചത് ഡി.ജി.പി ബി. ശിവധർ റെഡ്ഡി
തെലങ്കാനയിലെ പോലീസുകാർക്ക് ജന്മദിനത്തിനും വിവാഹവാർഷികത്തിനും അവധി
cancel

ഹൈദരാബാദ്: തെലങ്കാനയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഇനിമുതൽ തങ്ങളുടെ ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാം. ഈ സുപ്രധാന ദിവസങ്ങളിൽ ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി (ഡി.ജി.പി) ബി. ശിവധർ റെഡ്ഡി അറിയിച്ചു. പോലീസിംഗിലെ കഠിനമായ ജോലിഭാരവും ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സമ്മർദ്ദവും കണക്കിലെടുത്താണ് മനോവീര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ക്ഷേമ പദ്ധതി.

റാങ്ക് വ്യത്യാസമില്ലാതെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ഡിജിപി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. മികച്ച രീതിയിലുള്ള തൊഴിൽ-ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. അസാധാരണമായ സാഹചര്യങ്ങളിലൊഴികെ, ഉദ്യോഗസ്ഥർ മുൻകൂട്ടി അപേക്ഷ നൽകിയാൽ അവധി നിഷേധിക്കരുതെന്ന് എല്ലാ യൂണിറ്റ് ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അവധിക്കുള്ള നിബന്ധനകൾ:

സർവീസ് രജിസ്റ്ററിലെ വിവരങ്ങൾ അനുസരിച്ച് മാത്രമേ അവധി അനുവദിക്കൂ

ഉദ്യോഗസ്ഥർ മുൻകൂട്ടി അപേക്ഷ നൽകണം

അവധി ഒരു അവകാശമായി കണക്കാക്കാൻ കഴിയില്ല; അത്യന്താപേക്ഷിതമായ ഔദ്യോഗിക സാഹചര്യങ്ങളിൽ അവധി നിഷേധിക്കാൻ മേലുദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana Police Personnel to Get Leave on Birthdays and Wedding Anniversaries
Next Story