Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന: ഉവൈസിയുടെ...

തെലങ്കാന: ഉവൈസിയുടെ പാർട്ടി ഒമ്പത് സീറ്റിൽ മത്സരിക്കും

text_fields
bookmark_border
തെലങ്കാന: ഉവൈസിയുടെ പാർട്ടി ഒമ്പത് സീറ്റിൽ മത്സരിക്കും
cancel

ഹൈദരാബാദ്:​ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം (ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ) ഒമ്പത് സീറ്റിൽ മത്സരിക്കുമെന്ന് പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. സിറ്റിങ് എം.എൽ.എമാരായി പാർട്ടിക്ക് ഏഴുപേരുണ്ട്. ഈ മണ്ഡലങ്ങൾ കൂടാതെ രാജേന്ദ്ര നഗറിലും ജൂബിലി ഹിൽസിലുമാണ് മത്സരിക്കുക. ജൂബിലി ഹിൽസിൽ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനാണ് കോൺഗ്രസ് സ്ഥാനാർഥി. ഉവൈസിയുടെ ഇളയ സഹോദരനും സിറ്റിങ് എം.എൽ.എയുമായ അക്ബറുദ്ദീൻ ചന്ദ്രയങ്കുട്ട മണ്ഡലത്തിൽത്തന്നെ മത്സരിക്കും.

എ.ഐ.എം.ഐ.എം സ്ഥാനാർഥികൾ എവിടെ മത്സരിച്ചാലും അവർക്ക് വോട്ട് ചെയ്യാനും ബാക്കി സീറ്റുകളിൽ ബി.ആർ.എസിനെ വിജയിപ്പിക്കാനും താൻ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ് എം.പി കൂടിയായ ഉവൈസി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiAIMIMTelangana Assembly Election 2023
News Summary - Telangana: Owaisi's party will contest in nine seats
Next Story