തെലങ്കാന രൂപീകരിച്ചത് കെ.സി.ആറിെൻറ കുടുംബത്തിനു വേണ്ടിയല്ല-രാഹുൽ ഗാന്ധി
text_fieldsസങ്കറെഡ്ഡി: തെലങ്കാന സർക്കാർ നേരായ വഴിയിലൂടെയല്ല സഞ്ചരിക്കുന്നെതന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാനം രൂപീകരിച്ചത് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിെൻറ കുടുംബത്തിന് ഗുണമുണ്ടാക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു.തെലങ്കാന രൂപീകരണത്തിെൻറ മൂന്നാം വർഷിക ദിനത്തിൽ സങ്കറെഡ്ഡിയിലെ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് രാഹുൽ മുഖ്യമന്ത്രിക്കെതിെര വിമർശനമുന്നയിച്ചത്.
മൂന്നു വർഷമായിട്ടും ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സർക്കാറിനായിട്ടില്ല. വിദ്യാർഥികളും കർഷകരും സമരം ചെയ്ത് നേടിയ സംസ്ഥാനമായ തെലങ്കാന ഒരു കുടംബത്തിനോ നാലു പേർക്കോ വേണ്ടിയുള്ളതല്ലെന്നും രാഹുൽ വിമർശിച്ചു.
കെ.സി.ആറിെൻറ മകൻ കെ.ടി രാമറാവു, അനന്തരവൻ ഹരീഷ് റാവു എന്നിവർ മന്ത്രിമാരും മകൾ കെ.കവിത ലോക്സഭാംഗവുമാണ്. ഇവരെ പേരെടുത്തു പറയാതെയാണ് രാഹുലിെൻറ വിമർശനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
