Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന: കോൺഗ്രസിനും...

തെലങ്കാന: കോൺഗ്രസിനും ടി.ഡി.പിക്കും ഇനി താഴാൻ ഇടമില്ല

text_fields
bookmark_border
congress-TDP.
cancel

ഹൈദരാബാദ്​: ഏപ്രിൽ 11ന്​ തെലങ്കാന പോളിങ്​ ബൂത്തിലേക്ക്​ നീങ്ങവെ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്​, പുതിയ സം സ്​ഥാനം ഉയിർകൊണ്ടപ്പോൾ അടിതെറ്റിയ കോൺഗ്രസും തെലുഗുദേശം പാർട്ടിയും (ടി.ഡി.പി) കൂടുതൽ അടിത്തട്ടിലേക്ക്​ പതി ക്ക​ുമോ എന്നതാണ്​. ഒരു കാലത്ത്​ മേഖലയിലെ അതികായൻമാരായിരുന്ന രണ്ടു പാർട്ടികളും മെലിഞ്ഞുണങ്ങിയിരിക്കുന്നു. ത െലങ്കാനയിൽ അടിവേരുപോലും നഷ്​ടമായ ടി.ഡി.പി ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുപോലുമില്ല.

തെലങ്കാന നി യമസഭയിലെ കോൺഗ്രസി​​​െൻറ 19ൽ 10 എം.എൽ.എമാർ ഒരു മാസംകൊണ്ട്​ പാളയം വിട്ട്​ തെലങ്കാന രാഷ്​ട്രസമിതിയിലേക്ക് (ടി.ആർ.എ സ്​)​ കൂടുമാറുകയും ചെയ്​തതോടെ ദേശീയ പാർട്ടിയും തളർന്നുവീണു. മുൻ എം.എൽ.എ മാരടക്കം മുതിർന്ന നേതാക്കളും ടി.ആർ.എസിൽ ചേർന്നു. 119 അംഗ നിയമസഭയിൽ 88 സീറ്റുകൾ നേടിയാണ്​ ടി.ആർ.എസ്​ സംസ്​ഥാന ഭരണം പിടിച്ചത്​. ​സ്​ഥാനാർഥിയെ നിർത്തുന്നില്ലെന്ന്​ ടി.ഡി.പി തീരുമാനിച്ചതോടെ കോൺ​ഗ്രസ്​ ഒറ്റക്കാണ്​ പൊരുതുന്നത്​.

അതേസമയം, പാർട്ടിയുടെ ഭാവി സംബന്ധിച്ച്​ ആശങ്കപ്പെടേണ്ടതില്ലെന്നാണ്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ മാരി ശശീധർ റെഡ്​ഡി അഭിപ്രായപ്പെട്ടത്​. തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടി നില മെച്ചപ്പെടുത്തിയിരുന്നു​വെന്നും ലോക്​സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ മികച്ച പ്രകടനം കാഴ്​ചവെക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. പാർട്ടി എം.എൽ.എമാരു​െട കൂറുമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന്​, കൂറുമാറ്റ നിയമത്തി​​​െൻറ രീതികൾ പുനഃപരിശോധിക്കേണ്ടതു​െണ്ടന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു.

വരണാധികാരികൾ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ ഇഷ്​ടത്തിന്​ വഴിപ്പെടുന്നതാണ്​ ഇവിടെ കാണുന്നതെന്നും ​ശശീധർ റെഡ്​ഡി ആരോപിച്ചു. ലോക്​സഭ തെരഞ്ഞെടുപ്പിൽ പ്രകടനം മോശമായാൽ അടുത്ത്​ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ സാധ്യതകളെ അത്​ ബാധിക്കുമെന്നതിനാലാണ്​ ഇത്തവണ മത്സരിക്കാത്തതെന്ന്​ ടി.ഡി.പി പോളിറ്റ്​ ബ്യൂറോ അംഗം രാവുല ചന്ദ്രശേഖർ റെഡ്​ഡി പറഞ്ഞു. ‘‘ബി.ജെ.പി ദേശീയാടിസ്​ഥാനത്തിൽതന്നെ താഴെ വീഴും. ആന്ധ്രയിൽ ഞങ്ങൾ ജയിക്കു​െമന്ന്​ ഉറപ്പാണ്​. അങ്ങനെ ഡൽഹിയിൽ ടി.ഡി.പിയുടെ ശക്തി പതിന്മടങ്ങാവുകയും അതുവഴി തെലങ്കാനയുടെ സർവതോന്മുഖ ഉന്നമനത്തിന്​ പ്രവർത്തിക്കാൻ കഴിയുകയും ചെയ്യും’’ -അദ്ദേഹം പറയുന്നു.

കോൺഗ്രസിനെപ്പോലെ കൂറുമാറ്റങ്ങൾ ടി.ഡി.പിയെയും അടിതെറ്റിച്ചിട്ടുണ്ട്​. 2014 മുതൽ 2018 വരെ 15 ൽ 13 ടി.ഡി.പി എം.എൽ.എമാർ പാർട്ടി വിടുകയുണ്ടായി. ഇന്നത്തെ കൂറുമാറ്റ നിയമം പല്ലില്ലാത്തതാണെന്ന്​ ആരോപിച്ച റെഡ്​ഡി, ഒരു സമാജികൻ പാർട്ടി അംഗത്വം രാജിവെക്കുന്ന നിമിഷം അയാളുടെ സാമാജികത്വം ഇല്ലാതാവുന്ന നിയമമാണ്​ വേണ്ടതെന്നും കൂട്ടിച്ചേർത്തു. അതേസമയം, തെലങ്കാനയിൽ കോൺഗ്രസ്​ ടി.ഡിപിയോളം തളരില്ലെന്നാണ്​ രാഷ്​ട്രീയ നിരീക്ഷകൻ യേലക്കാപ്പള്ളി രവി അഭിപ്രായപ്പെടുന്നത്​. ദേശീയ തലത്തിൽ എങ്ങനെ മുന്നോട്ടുപോകുന്നു എന്നതി​​​െൻറ അടിസ്​ഥാനത്തിലാണ്​ കോൺഗ്രസി​​​െൻറ സംസ്​ഥാനത്തെ അതിജീവിനമെന്നും അ​േദ്ദഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressTelanganaTDPmalayalam news
News Summary - telangana; no space for TDP and congress -india news
Next Story