Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദു ആചാരപ്രകാരം വയോധികയുടെ അന്ത്യ കർമങ്ങൾ നടത്തി മുസ്‍ലിം യുവതി

text_fields
bookmark_border
Muslim caretaker performs last rites of Hindu woman
cancel

ഹൈദരാബാദ്: ഹിന്ദു വയോധികയുടെ അന്ത്യ കർമങ്ങൾ നടത്തി മുസ്‍ലിം യുവതി. യാദാദ്രി ജില്ലയിൽ വൃദ്ധസദനത്തിൽ അഡ്മിനിസ്‌ട്രേറ്ററായ യാക്കൂബ് ബീ എന്ന യുവതിയാണ് ബോഗ്ഗു ചന്ദ്രകലയുടെ (72) അന്ത്യകർമങ്ങൾ ഹിന്ദു ആചാരപ്രകാരം നടത്തിയത്.

ബോഗ്ഗു ചന്ദ്രകല കഴിഞ്ഞ മൂന്ന് മാസമായി യാക്കൂബ് ബീയുടെ സംരക്ഷണയിലായിരുന്നു. മാർച്ച് 23ന് അസുഖം മൂലം ചന്ദ്രകല മരണപ്പെട്ടു. യാക്കൂബ് ബീയും ഭർത്താവ് ചോട്ടു മിയയും വളരെക്കാലമായി സാമൂഹിക സേവനം നടത്തിവരികയാണ്.

ചന്ദ്രകല തന്‍റെ ഭർത്താവ് മരിച്ചതോടെ യാക്കൂബ് ബീയുടെ "സഹൃദയ അനാഥ വൃദ്ധാശ്രമത്തിൽ" അഭയം തേടുകയായിരുന്നു. അശരണരെ സേവിക്കുന്നതിനായി കഴിഞ്ഞ 15 വർഷമായി ഇവർ വൃദ്ധാശ്രമം നടത്തിവരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana: Muslim caretaker performs last rites of Hindu woman
Next Story