Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം; ഒരിടത്തും നേട്ടമില്ലാതെ ബി.ജെ.പി

text_fields
bookmark_border
തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം; ഒരിടത്തും നേട്ടമില്ലാതെ ബി.ജെ.പി
cancel

ഹൈദരാബാദ്: തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ നിലവിൽ പുറത്തുവന്ന ഫലങ്ങളിൽ കോൺഗ്രസിന് മുന്നേറ്റം. 116 മുൻസിപ്പാലിറ്റികളിൽ 24 ഇടത്ത് കോൺഗ്രസും ആറിടത്ത് ബി.ആർ.എസുമാണ് മുന്നേറുന്നത്. സംസ്ഥാനത്ത് തങ്ങളുടെ സ്വാധീനം കോൺഗ്രസ് വർധിപ്പിക്കുന്ന കാഴ്ചയാണ് ആദ്യഘട്ട ഫലങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.

ബി.ജെ.പിക്ക് ഒരിടത്തും മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല. 1615 വാർഡുകളിൽ 876 വാർഡുകളിൽ മുന്നേറി കോൺഗ്രസ് മികച്ച നേട്ടം സ്വന്തമാക്കി. ബി.ആർ.എസ് 462 വാർഡുകളിൽ മുന്നേറുമ്പോൾ ബി.ജെ.പി നേട്ടം 138 വാർഡുകളിൽ ഒതുങ്ങി. മറ്റുള്ള പാർട്ടികളാണ് 139 വാർഡുകളിൽ മുന്നേറുന്നത്. തെലങ്കാനയിലെ 116 മുൻസിപ്പാലിറ്റികളിലേക്ക് ഏഴ് മുൻസിപ്പിൽ കോർപ്പറേഷനുകളിലേക്കുമുള്ള വോട്ടെടുപ്പ് ബുധനാഴ്ചയാണ് നടന്നത്.

സംസ്ഥാന നിയമസഭയിലെ ആധിപത്യം നിലനിർത്തുകയാണ് തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് തേരോട്ടത്തിൽ തളർന്ന ബി.ആർ.എസ് സംസ്ഥാനത്ത് തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യയിൽ സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങുന്ന ബി.ജെ.പി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി തെലങ്കാനയിൽ സ്വാധീനമുറപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana Municipal Election Results 2026 Live Updates: Congress lead rises to 24 municipalities
Next Story