ബി.ജെ.പിയിൽ ചേരാനൊരുങ്ങി തെലങ്കാന കോൺഗ്രസ് എം.എൽ.എ
text_fieldsപാർട്ടിയിൽ നിന്ന് രാജിവച്ച കോൺഗ്രസ് എം.എൽ.എ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി ആഗസ്റ്റ് 21ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. തെലങ്കാനയിലെ ജനങ്ങൾ, മുനുഗോട് മണ്ഡലത്തിൽ മാറ്റത്തിനായി കാത്തിരിക്കുകയാണെന്ന് രാജ്യസഭാ എം.പിയും പാർലമെന്ററി ബോർഡ് അംഗവുമായ ഡോ. കെ. ലക്ഷ്മൺ പറഞ്ഞു.
മുനുഗോട് നിയോജക മണ്ഡലത്തിൽ ജനങ്ങൾ ബി.ജെ.പിയിലേക്കാണ് ഉറ്റുനോക്കുന്നത്. പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ നിലവിലുള്ള സ്ഥാനം രാജിവക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുബ്ബാക്കയിലും ഹുസുറാബാദിലും കണ്ട ഫലം മുനുഗോഡിലും കാണാം. ഡൽഹിയിലോ ഗള്ളിയിലോ കോൺഗ്രസിനെ കാണാനില്ലാത്തതിനാൽ തെലങ്കാനയിൽ ടി.ആർ.എസിനെതിരെ പോരാടാൻ ബി.ജെ.പിക്ക് കഴിയും. ടി.ആർ.എസും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ല. ആഗസ്റ്റ് 21ന് മുനുഗോഡിൽ നടക്കുന്ന യോഗത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുമെന്നും ജനങ്ങൾ അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

