Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലും ലൈംഗിക അതിക്രമം; യുവാവ് പിടിയിൽ

text_fields
bookmark_border
യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലും ലൈംഗിക അതിക്രമം; യുവാവ് പിടിയിൽ
cancel
Listen to this Article

തെലങ്കാനയിൽ യുവതിയെ ബലാത്സംഗം ചെയ്ത് മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിലും ലൈംഗിക അതിക്രമം തുടർന്ന 25കാരനായ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ചൗട്ടുപ്പാൽ ടൗണിലാണ് ദാരുണമായ സംഭവം നടന്നത്.

കൺസ്ട്രക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന പ്രതി ഭർത്താവിനൊപ്പം വീടിന് സമീപത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന 24കാരിയെ പിന്തുടർന്ന് കീഴ്പെപടുത്തുകയായിരുന്നു. യുവതിയുടെ

ഭർത്താവ് അടുത്തുള്ള കോളജിൽ വാച്ച്മാനായി ജോലി ചെയ്യുന്നയാളാണ്. ഇയാൾ ജോലിക്കുപോയ തക്കത്തിനാണ് പ്രതി ഇവരെ സമീപിച്ചത്. മേയ് ഒമ്പതിനാണ് സംഭവം.

പ്രതി സ്ത്രീയെ മൂർച്ചയുള്ള വസ്തു കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ബലാത്സംഗത്തിന് ഇരയാക്കിയതായും ചൗട്ടുപ്പാൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് (എ.സി.പി) ഉദയ് റെഡ്ഡി പറഞ്ഞു. കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം അയാൾ യുവതിയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇരയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.

ഇയാളുടെ കൈയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ അയച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana man has sex with corpse after raping, beating woman to death; arrested
Next Story