Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവ് നിർബന്ധിപ്പിച്ച് ടോയ്‌ലറ്റ് ക്ലീനർ കുടിപ്പിച്ച ഗർഭിണിയായ ഭാര്യ മരിച്ചു

text_fields
bookmark_border
purvaj
cancel
Listen to this Article

ഭർത്താവ് നിർബന്ധിപ്പിച്ച് ടോയ്‍ലറ്റ് ക്ലീനർ കുടിപ്പിച്ചതിനെ തുടർന്ന് ഗർഭിണിയായ യുവതി മരിച്ചു. ഭർത്താവ് ഒളിവിലാണ്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. നിസാമാബാദിലെ വർണി മണ്ഡലിലെ രാജ്പേട്ട് തണ്ടയിലാണ് കഴിഞ്ഞ ബുധനാഴ്ച ടോയ്‌ലറ്റ് ക്ലീനിംഗ് ആസിഡ് കുടിക്കാൻ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് യുവതി മരിച്ചത്. പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഭർത്താവ് തരുൺ നാല് വർഷം മുമ്പാണ് കല്യാണിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് മാസം മുമ്പ് കല്യാണി ഗർഭിണിയായപ്പോൾ, തരുൺ അവരെ പീഡിപ്പിക്കാൻ തുടങ്ങി. അവർ സുന്ദരിയല്ലെന്ന് പറഞ്ഞു. വീട്ടുകാരിൽ നിന്ന് കൂടുതൽ സ്ത്രീധനം ലഭിക്കുന്നതിനായി ഇയാൾ അവരെ ഉപദ്രവിക്കാൻ തുടങ്ങിയതായി വർണി പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് തരുൺ കല്യാണിയെ ടോയ്‌ലറ്റ് ക്ലീനിംഗ് ലിക്വിഡ് കുടിപ്പിക്കാൻ നിർബന്ധിച്ചു. തുടർന്ന് വീട്ടുകാർ എത്തി അവരെ ചികിത്സക്കായി നിസാമാബാദിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചു. തരുണിനും കുടുംബത്തിനുമെതിരെ കല്യാണിയുടെ ബന്ധുക്കൾ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ തരുണിനും രണ്ട് കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തു. പ്രതികൾ ഇപ്പോൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Telangana man forces pregnant wife to drink toilet cleaner, flees after she dies
Next Story