Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
deadbody
cancel
camera_alt

Representational image

ഹൈദരാബാദ്: മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ 23 കാരനായ അനിൽ എന്ന യുവാവാണ് മരിച്ചത്.

കിടക്കയ്ക്ക് സമീപമായിരുന്നു മൊബൈൽ ചാർജ് ചെയ്തിരുന്നത്. ഉറങ്ങുന്നതിനിടെ വയറിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവാവിന് ഭാര്യയും ഒന്നര വയസ്സുള്ള മകളുമുണ്ട്.

സമാന സംഭവം അടുത്തിടെ ബംഗളൂരുവിൽനിന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് 24കാരനായ യുവാവാണ് മരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Telangana man electrocuted in sleep after touching mobile charging wire
Next Story