Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽനിന്ന്​ നാട്ടിലേക്ക്​ വരുന്നതിന്​ തൊട്ടുമുമ്പ്​ വിമാനത്താവളത്തിൽ തെലങ്കാന സ്വദേശി മരിച്ചു

text_fields
bookmark_border
സൗദിയിൽനിന്ന്​ നാട്ടിലേക്ക്​ വരുന്നതിന്​ തൊട്ടുമുമ്പ്​ വിമാനത്താവളത്തിൽ തെലങ്കാന സ്വദേശി മരിച്ചു
cancel

നാട്ടിലേക്ക്​ വിമാനം കയറാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ തെലങ്കാന സ്വദേശി സൗദി വിമാനത്താവളത്തിൽ മരിച്ചു. തെലങ്കാന സ്വദേശിയായ മുഹമ്മദ് ചന്ദ് പാഷയാണ്​ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​. വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിന്​ ഒരു മണിക്കൂർ മുമ്പ്​ പാഷ കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നു.

തെലങ്കാന ജഗ്തിയാലിലെ കൊടിമ്യാൽ മണ്ഡലിലെ കൊണ്ടാപൂർ ഗ്രാമത്തിലെ സ്വദേശിയായ പാഷ, സൗദി അബഹ നഗരത്തിൽ ജോലിക്കായി പോയതായിരുന്നു. മാർച്ച്​ രണ്ടിനാണ്​ സംഭവം. മൂന്നാഴ്ചക്ക്​ ശേഷമാണ്​ വിവരം പുറത്തറിയുന്നത്​. ഹൃദയാഘാതം ഉണ്ടായ ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. എത്തിയപ്പോൾ തന്നെ അദ്ദേഹം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana man dies at Saudi Airport hour before boarding flight to India
Next Story