ഹൈദരാബാദ്: ആഗോള മഹാമാരി രാജ്യത്ത് പടർന്നുപിടിക്കുേമ്പാഴും നിർദേശങ്ങൾ പാലിക്കാതെ തെലങ്കാനയിൽ ആഡംബര വിവ ാഹം. 14 ദിവസം വീട്ടുനിരീക്ഷണം നിർദേശിച്ചിരുന്ന ഫ്രാൻസിൽ നിന്നെത്തിയയാളുടെ വിവാഹമാണ് മുൻകരുതലുകളെ അവഗണിച്ച് നടത്തിയത്.
1000ത്തോളം പേർ വിവാഹചടങ്ങിൽ പങ്കെടുത്തു. വധുവും മറ്റുള്ളവരും മാസ്ക്പോലും ധരിക്കാതെയാണ് വിവാഹത്തിനെത്തിയതെന്നും പറയുന്നു.
മാർച്ച് 12നാണ് ഇയാൾ ഫ്രാൻസിൽ നിന്നും ഹൈദരാബാദിൽ എത്തുന്നത്. ദേശത്തുനിന്നും എത്തിയതിനാൽ ഇയാൾക്ക് വീട്ടുനിരീക്ഷണവും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം ലംഘിച്ച് വിവാഹത്തിനായി വാറങ്കലിൽ എത്തി.
വി.ഐ.പികളടക്കം വിവാഹത്തിന് എത്തിയിരുന്നു. വിവാഹത്തിന് ശേഷം ഇയാൾ വീട്ടുനിരീക്ഷണത്തിൽ കഴിയുന്നതായാണ് വിവരം. തുടർന്ന് നടത്താനിരുന്ന വിവാഹ സൽക്കാരം റദ്ദാക്കിയിരുന്നു.