Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓർഡർ ചെയ്​ത...

ഓർഡർ ചെയ്​ത ബിരിയാണിയിൽ കോഴിക്കാലും മസാലയും ലഭിച്ചില്ലെന്ന്​; മന്ത്രിക്ക്​ പരാതിയുമായി യുവാവ്​

text_fields
bookmark_border
hyderabadi biriyani
cancel

ഹൈദരാബാദ്​: ബിരിയാണി എന്ന ഭക്ഷണ വിഭവം ചിലർക്ക്​ ജീവനാണ്​. നല്ല ബിരിയാണി ലഭിക്കാനായി കിലോമീറ്ററുകളോളം യാത്ര ചെയ്യുന്ന ആളുകളുണ്ട്​. ബിരിയാണി ഒരു വികാരമായി കൊണ്ടു നടക്കുന്ന ചിലരുണ്ട്​. അത്തരത്തിൽ ഒരാളാണ്​ തെലങ്കാനക്കാരനായ തോട്ടകുറി രഘുപതി. സൊമാ​റ്റോ വഴി ഓർഡർ ചെയ്​ത ബിരിയാണിയിൽ അധികം പറഞ്ഞ കോഴിക്കാലും മസാലയും ലഭിച്ചില്ലെന്ന് ട്വിറ്ററിലൂടെ പരാതിപ്പെടുകയായിരുന്നു അദ്ദേഹം. എന്നാൽ രസം എന്താണെന്ന്​ വെച്ചാൽ തെലങ്കാന മന്ത്രിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവി​െൻറ മകനുമായ കെ.ടി. രാമറാവുവി​നെ ടാഗ്​ ​െചയ്​തായിരുന്നു ട്വീറ്റ്​.

'അധികം മസാലയും കോഴിക്കാലും​ ഞാൻ ബിരിയാണിയുടെ കൂടെ​ ഓർഡർ ചെയ്തിരുന്നു​. എന്നാൽ എനിക്ക്​ ഇവ രണ്ടും ലഭിച്ചില്ല. ഇങ്ങനെയാണോ ജനങ്ങളെ സേവിക്കുന്നത്​' -രഘുപതി ട്വീറ്റ്​ ചെയ്​തു​ .


കെ.ടി.ആറിനൊപ്പം ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയെയും ടാഗ്​ ചെയ്​തിട്ടുണ്ട്​. യുവാവ്​ ട്വീറ്റ്​ ഡിലീറ്റ്​ ചെയ്​തെങ്കിലും ഇത്​ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. 'ഇതിൽ എന്നെ ടാഗ്​ ചെയ്​തത്​ എന്തിനാണ്​ സഹോദരാ? ഞാൻ എന്ത്​ ചെയ്യുമെന്നാണ്​ നിങ്ങൾ പ്രതീക്ഷിക്കുന്നത്' -കെ.ടി.ആർ മറുപടി നൽകി. ​

ഹൈദരാബാദ്​ എം.പി അസദുദ്ദീൻ ഉവൈസിയും നിരവധി ട്വിറ്ററാറ്റികളും ബിരിയാണി സ്​നേഹിയുടെ പരാതി പരിഹരിക്കാൻ മന്ത്രിയോട്​ ആവശ്യപ്പെട്ടു. ഹൈദരാബാദികളുടെ ബിരിയാണി സ്​നേഹത്തി​െൻറ ഉദാഹരണമാണ്​ ഇതെന്നാണ്​ നെറ്റിസൺസ്​ പറയുന്നത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biryaniKTR
News Summary - Telangana man complains to minister KTR about no extra leg piece in biryani through twitter
Next Story