ഹൈദരാബാദ്: ആൺകുട്ടികളോട് സംസാരിച്ചതിന് പതിമൂന്നുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ചു കൊന്നു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ തീദേടു ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ രാധികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് നരസിംഹയെയും മാതാവ് ലിങ്കമ്മയെയും പൊലീസ് അറസ്റ്റു ചെയ്തു.
ആൺകുട്ടികളോട് സൗഹൃദപരമായി ഇടപഴകിയ മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലെപ്പടുത്തിയ ശേഷം തീകൊളുത്തുകയായിരുന്നു. ആത്മഹത്യ ശ്രമമെന്ന് വരുത്തിവെക്കാനാണ് മൃതദേഹം കത്തിച്ചത്. തുടർന്ന് വീട്ടുകാർ ശവസംസ്‌കാരത്തിന് എളുപ്പം തയാറെടുപ്പുകള്‍ നടത്തിയെങ്കിലും സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് പെൺകുട്ടി സഹപാഠികളായ ആൺകുട്ടികളുമായി സംസാരിക്കുന്നത് പിതാവ് കണ്ടിരുന്നു. വീട്ടിൽ തിരിെച്ചത്തിയ െപൺകുട്ടിലെ ടുംബത്തിന് ദുഷ്പേരുണ്ടാക്കിയെന്നാരാപിച്ച് പിതാവ് മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കസ്റ്റഡിയിലുള്ള മാതാപിതാക്കൾ പെൺകുട്ടിെയ കൊലെപ്പടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തി.