Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ അഭിഭാഷക...

തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ പട്ടാപ്പകൽ വെട്ടിക്കൊന്നു; പിന്നിൽ ടി.ആർ.എസ്​ നേതാവെന്ന്​ മരണ മൊഴി

text_fields
bookmark_border
lawyer couple hacked to death
cancel

ഹൈദരാബാദ്​: തെലങ്കാനയിൽ അഭിഭാഷക ദമ്പതിക​െള അജ്ഞാതർ പട്ടാപ്പകൽ വെട്ടിക്കൊന്നു. തെലങ്കാന ഹൈകോടതിയിലെ അഭിഭാഷകരായ ഗട്ടു വമൻ റാവു, നാഗമണി എന്നിവരാണ്​ കൊല്ലപ്പെട്ടത്​. പെഡ്ഡപ്പള്ളി ജില്ലയിലാണ്​ സംഭവം.

ഹൈദരാബാദിൽ നിന്ന്​ വീട്ടിലേക്കു​ള്ള യാ​ത്രാ മധ്യേ ഉച്ചക്ക്​ രണ്ട്​ മണിയോടെയാണ്​ ദമ്പതികൾ ആക്രമിക്കപ്പെട്ടത്​. ഇവർ സഞ്ചരിച്ച കാർ രാമഗിരി മണ്ഡലിലെ കൽ​വച്ചെർല ഗ്രാമത്തിൽ വെച്ച് രണ്ടുപേർ തടയുകയും​ കാറിൽനിന്ന് പുറത്തേക്ക്​ വലിച്ചിഴച്ച്​​ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. അരിവാളും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന്​ പൊലീസ്​ പറഞ്ഞു.

അഭിഭാഷകർ ആക്രമിക്കപ്പെട്ട വിവരമറിഞ്ഞതിനെ തുടർന്ന്​ സ്ഥലത്തെത്തിയ പൊലീസുകാരാണ്​ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചത്​. അക്രമികൾ വാടക കൊലയാളികളാണെന്നാണ്​ ​അന്വേഷണത്തിൽ വ്യക്തമായത്​. അന്വേഷണത്തിനും അക്രമികളെ അറസ്റ്റ്​ ചെയ്യുന്നതിനുമായി പ്രത്യേക അന്വേഷണ സംഘത്തിന്​ രൂപം നൽകിയിട്ടുണ്ട്​.

ആക്രമണത്തിന്​ പിന്നിൽ ടി.ആർ.എസ്​ നേതാവ​ാണെന്ന്​ മരിക്ക​ുന്നതിന്​ മുമ്പ്​ ദമ്പതികളിൽ ഭർത്താവ്​ മൊഴി നൽകി. ഇവരുടെ ബന്ധുക്കളും ഇതേ മൊഴിയാണ്​ നൽകിയത്​. അഭിഭാഷക ദമ്പതികൾ അനധികൃത സ്വത്ത്​ സമ്പാദന കേസ്​ ഉ​ൾപ്പെടെ നിരവധി വിവാദ കേസുകളിൽ നിയമ പോരാട്ടം നടത്തുന്നവരാണ്​.

തെലങ്കാന ആഭ്യന്തര വകുപ്പ്​ മന്ത്രി മുഹമ്മദ്​ മഹമ്മൂദ്​ അലി സംഭവത്തെ അപലപിച്ചു. '' ഇൗ സംഭവത്തെ സർക്കാർ വളരെ ഗൗരവത്തിലാണ്​ കാണുന്നത്​. കുറ്റവാളികൾ എത്രയും പെ​ട്ടെന്ന്​ പിടിക്കപ്പെടുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും'' -ആഭ്യന്തര മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesHacked to deathlawyer couple
News Summary - Telangana lawyer couple hacked to death in broad daylight, man named TRS leader minutes before death
Next Story