Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വ്യാപനം;...

കോവിഡ്​ വ്യാപനം; രാത്രി കർഫ്യൂ ഏർപ്പെടുത്തി തെലങ്കാനയും

text_fields
bookmark_border
K. Chandrasekhar Rao
cancel
camera_alt

Photo Credit: PTI

ഹൈദരാബാദ്​: കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി തെലങ്കാനയും. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്​തി അറിയിച്ച്​ ഹൈകോടതി രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ നടപടി.

ഏപ്രിൽ 30വരെയാണ്​ രാത്രി കർഫ്യൂ. രണ്ടാംഘട്ടത്തിൽ അതിവേഗമാണ്​ സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനം. ​ ചൊവ്വാഴ്​ച തെലങ്കാനയിൽ 5926 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. 18 മരണവും റിപ്പോർട്ട്​ ചെയ്​തു.

കോവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ തെലങ്കാന ഹൈകോടതി ചീഫ്​ ജസ്റ്റിസ്​ ഹിമ കോഹ്​ലി പ്രതിരോധ പ്രവർത്തനങ്ങളിൽ അതൃപ്​തി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന്​ രാത്രി കർഫ്യൂവോ വാരാന്ത്യ ലോക്​ഡൗണോ ഏർപ്പെടുത്താൻ നിർദേശിച്ചു. 48 മണിക്കൂറിനകം നി​ർദേശം നടപ്പാക്കിയില്ലെങ്കിൽ കോടതി ഉത്തരവിറക്കുമെന്നും സർക്കാറിനെ അറിയിച്ചിരുന്നു.

തുടർന്ന്​ മണിക്കൂറുകൾക്കകം തെലങ്കാന സർക്കാർ സംസ്​ഥാനത്ത്​ രാത്രി കർഫ്യൂ ഏർപ്പെടുത്തുകയായിരുന്നു. രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെയാണ്​ കർഫ്യൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telangananight curfewCovid Indiacovid second wave
News Summary - Telangana imposes night curfew till April 30
Next Story