Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂച്ചെണ്ട് ലഭിക്കാൻ വൈകി; വേദിയിൽ വെച്ച് ഗൺമാന്‍റെ മുഖത്തടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി

text_fields
bookmark_border
പൂച്ചെണ്ട് ലഭിക്കാൻ വൈകി; വേദിയിൽ വെച്ച് ഗൺമാന്‍റെ മുഖത്തടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി
cancel

ന്യൂഡൽഹി: മന്ത്രിയെ സ്വീകരിക്കാനുള്ള പൂച്ചെണ്ട് ലഭിക്കാൻ വൈകിയതിന് ഗൺമാന്‍റെ മുഖത്തടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി. വെള്ളിയാഴ്ചയായിരുന്നു സംഭവം.

തെലങ്കാനയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്കായി ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ആഭ്യന്തര മന്ത്രി മഹ്മൂദ് അലിയും മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീനിവാസ് യാദവും. പരിപാടിക്ക് ശേഷം വേദിയിൽ മന്ത്രി ശ്രീനിവാസ് യാദവിന് പിറന്നാൾ ആശംസ നേരുന്നതിനിടെ പൂച്ചെണ്ട് ലഭിക്കാൻ വൈകിയതോടെയായിരുന്നു മഹ്മൂദ് അലി ഗൺമാന്‍റെ മുഖത്തടിച്ചത്. സംഭവത്തിന്‍റെ വീഡിയോ സൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മന്ത്രിയുടെ വിവേചനപരമായ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം കനക്കുകയാണ്. അതേസമയം വിഷയത്തിൽ മന്ത്രിയോ പാർട്ടിയോ പ്രതികരിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Telangana Home minister slapped gunman on stage; video goes viral
Next Story