Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗക്കേസ്...

ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്തണം -തെലങ്കാന ഹൈകോടതി

text_fields
bookmark_border
ബലാത്സംഗക്കേസ് പ്രതികളുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്തണം -തെലങ്കാന ഹൈകോടതി
cancel

ഹൈദരാബാദ്​: വെറ്ററിനറി ഡോക്​ടറെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ അറസ്​റ്റിലായ ശേഷം പൊലീസ്​ വെടിവെച്ചുകൊന്ന നാലു പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്​റ്റ്​മോർട്ടം ചെയ്യണമെന്ന്​ ​തെലങ്കാനയിൽ ൈഹകോടതി. നിയമവ്യവസ്​ഥയെ മറികടന്നുകൊണ്ടുള്ള കൊലപാതകമാണെന്ന്​ ആരോപിച്ച്​ പൊതുതാൽപര്യ ഹരജികൾ വന്നതിനെത്തുടർന്ന്​ കോടതി നിർദേശപ്രകാരം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​ മൃതദേഹങ്ങൾ.

ഡൽഹി ‘എയിംസ്​’ ആശുപത്രിയിൽ നിന്നുള്ള വിദഗ്​ധരെ കൊണ്ട്​ വീണ്ടും പോസ്​റ്റ്​മോർട്ടം ചെയ്യിക്കണമെന്നാണ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ ആർ.എസ്.​ ചൗഹാൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച്​ ഉത്തരവിട്ടത്​. ഇതിനായി മൂന്നു ഫോറൻസിക്​ വിദഗ്​ധർ അടങ്ങുന്ന സമിതി രൂപവത്​കരിക്കാൻ എയിംസ്​ ഡയറക്​ടർക്ക്​ അപേക്ഷ നൽകണമെന്ന്​ തെലങ്കാന ആരോഗ്യ വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറിയോട്​ കോടതി ആവശ്യപ്പെട്ടു.

ഡിസംബർ 23ന്​ മുമ്പായി രണ്ടാം പോസ്​റ്റ്​മോർട്ടം നടത്തണമെന്ന്​ പറഞ്ഞ കോടതി, ഇതി​​െൻറ റി​േപ്പാർട്ട് ഹൈകോടതി രജിസ്​ട്രാർ ജനറലിന്​ സമർപ്പിക്കണമെന്നും നിർദേശിച്ചു. പോസ്​റ്റ്​മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക്​ വിട്ടുനൽകണം​. പരിശോധന വഴി ശേഖരിക്കുന്ന തെളിവുകൾ​െവച്ച്​ സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തണമെന്നും ഡോക്​ടർമാരോട്​ നിർദേശിച്ചു. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളെല്ലാം ഏറ്റെടുക്കണമെന്ന്​, ഏറ്റ​ുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കാൻ തെലങ്കാന സർക്കാർ രൂപവത്​കരിച്ച പ്രത്യേക അന്വേഷണസമിതിയോട്​ കോടതി നിർദേശിച്ചു. സുപ്രീം കോടതി രൂപവത്​കരിച്ച കമീഷൻ മുമ്പാകെ ആവശ്യം വരു​േമ്പാൾ ഈ തെളിവുകൾ ഹാജരാക്കണം.

അതേസമയം, കൊല്ലപ്പെട്ട നാലു പ്രതികളുടെയും മൃതദേഹങ്ങൾ സുപ്രീംകോടതി നിഷ്​കർഷിക്കുന്ന മാനദണ്ഡം അനുസരിച്ച്​ പോസ്​റ്റ്​മോർട്ടം നടത്തിയതാണെന്നും അതുകൊണ്ട്​ വീണ്ടും പോസ്​റ്റ്​മോർട്ടം ചെയ്യേണ്ട കാര്യമില്ലെന്നുമായിരുന്നു ​സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ്​ ജനറലി​​െൻറ വാദം. എന്നാൽ, വീണ്ടും പോസ്​റ്റ്​മോർട്ടം നിർദേശം വന്നാൽ കൈകാര്യം ചെയ്യാൻ വേണ്ടി മൃതദേഹങ്ങൾ സൂക്ഷിച്ച​ുവെക്കാൻ ഹൈകോടതി നേരത്തെ നിർദേശിച്ചിരുന്നുവെന്നും ഇത്​ സുപ്രീംകോടതി അംഗീകരിച്ചതാണെന്നും കേസിലെ അമിക്കസ്​ ക്യൂറി ഡി. പ്രകാശ്​ റെഡ്​ഡി ബോധിപ്പിച്ചു.

വെറ്ററിനറി ഡോക്​ടറെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതികളെ പൊലീസ്​ വെടിവെച്ചു കൊന്ന സാഹചര്യം അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്​ജിയുടെ നേതൃത്വത്തിൽ മൂന്നംഗസമിതിയെ നിയോഗിച്ച്​ സുപ്രീംകോടതി കഴിഞ്ഞയാഴ്​ച ഉത്തരവിട്ടിരുന്നു. ഈ സമതി ആറു മാസത്തിനുള്ളിൽ റിപ്പോർട്ട്​ സമർപ്പിക്കു​ം.

കഴിഞ്ഞ നവംബർ 29നാണ്​, ഹൈദരാബാദിൽ 25കാരിയായ ​വെറ്ററിനറി ഡോക്​ടറെ ക്രൂര ബലാത്സംഗത്തിന്​ ഇരയാക്കി കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്​ത സംഭവം ഉണ്ടായത്​്​. രാജ്യത്തെ നടുക്കിയ സംഭവത്തിൽ പിറ്റേന്നു തന്നെ പ്രതികൾ അറസ്​റ്റിലായിരുന്നു. എന്നാൽ, ഡിസംബർ ആറിനാണ്​ പ്രതികളെ പൊലീസ്​ വെടിവെച്ചു കൊന്നത്​. അന്വേഷണത്തി​​െൻറ ഭാഗമായി പ്രതികളെ സംഭവസ്ഥലത്ത്​ എത്തിച്ചപ്പോൾ പൊലീസി​ൽനിന്ന്​ ആയുധം തട്ടിപ്പറിച്ച്​ ആക്രമിക്കാൻ ശ്രമിച്ച നാലുപേരെയും വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ്​ അധികൃതരുടെ ഭാഷ്യം.




വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹർജികളെ തുടർന്ന് നാല് പ്രതികളുടെയും മൃതദേഹങ്ങൾ ഹൈകോടതി ഉത്തരവനുസരിച്ച് സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ നേരത്തേ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaHyderabad Rape Murder Case
News Summary - Telangana HC orders re-postmortem of Hyderabad rape accused
Next Story