Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെലങ്കാന സർക്കാർ ഉടൻ തകരുമെന്ന് ബന്ധി സഞ്ജയ് കുമാർ

text_fields
bookmark_border
andi Sanjay Kumar
cancel

ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബന്ധി സഞ്ജയ് കുമാർ. ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന സർക്കാർ വെന്‍റിലേറ്ററിലാണെന്നും ഉടനെ തകരുമെന്നും അദ്ദേഹം പറഞ്ഞു. ദമൈഗുഡയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയിലേത് അഴിമതി സർക്കാറാണെന്നും സഞ്ജയ് കുമാർ ആരോപിച്ചു.

'ബൊഡുപ്പാലിൽ 7000 ഫ്‌ളാറ്റുകൾക്ക് രജിസ്‌ട്രേഷനില്ല. 100 കിടക്കകളുള്ള ആശുപത്രിയോ ഡിഗ്രി കോളജോ ഈ പ്രദേശത്ത് ഇല്ല. ഭൂമി കൈയേറ്റം നടക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്‍റെ ഫണ്ട് വകമാറ്റുകയും കോടികളുടെ ആസ്തി സമ്പാദിക്കുകയും ചെയ്യുന്നു. മാഫിയകളുടെ കേന്ദ്ര ബിന്ദുവാണ് തെലങ്കാന സർക്കാർ .' -സഞ്ജയ് കുമാർ പറഞ്ഞു.

ചന്ദ്രശേഖർ റാവുവിനെ 'ദലിത് ബന്ധു' എന്ന് വിളിച്ച ബി.ജെ.പി അധ്യക്ഷൻ അദ്ദേഹം ദലിതർക്കായി ഒന്നും ചെയ്യുന്നില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പട്ടികവർഗ സംവരണത്തെക്കുറിച്ച് സംസാരിച്ചതെന്ന് ആരോപിച്ച സഞ്ജയ് ബി.ജെ.പിക്ക് അവസരം നൽകണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Telangana Government Will Collapse Soon": State BJP Chief
Next Story