സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരവുമായി തെലങ്കാന സർക്കാർ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ കടുത്ത വേനൽച്ചൂടിൽ സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് സഹായഹസ്തവുമായി തെലങ്കാന സർക്കാർ. ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.ഉയർന്ന താപനില വലിയ ഭീഷണിയായി മാറിയതിന് പിന്നാലെയാണ് ഈ സാമ്പത്തിക സഹായം. സംസ്ഥാനത്ത് ചൂട് കനക്കുകയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ 17 വരെ ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സൂര്യാതപം അടിയന്തര ചികിത്സ ലഭിക്കേണ്ട അവസ്ഥയാണ്. ശരീരത്തിൽ ചൂട് കൂടിയാൽ അത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. അതിനാലാണ് സൂര്യാതപം മരണകാരണമാവുന്നത്. 40 ഡിഗ്രി ചൂട് എന്നത് 104 ഡിഗ്രി ഫാരൻഹീറ്റാണ്. അതായത് അതികഠിനമായ പനിയുടെ അവസ്ഥ. ശരീരത്തിൽ ഇങ്ങനെ ചൂട് മണിക്കൂറുകൾ നിന്നാൽ താങ്ങാനാവാത്ത സ്ഥിതിവരും. അമിതചൂടിൽ രക്തത്തിന്റെ ഘടനയിൽ മാറ്റവും സംഭവിക്കാം. ശ്വേതരക്താണുക്കൾ, പ്ലേറ്റ്‌ലറ്റ് തുടങ്ങിയ ഘടകങ്ങളുടെ അളവിലും മാറ്റം വരും. രക്തം കട്ടപിടിക്കാം. ഇത് ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.