Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രളയം: തെലങ്കാനക്ക്​...

പ്രളയം: തെലങ്കാനക്ക്​ 15 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്​ കെജ്​രിവാൾ

text_fields
bookmark_border
പ്രളയം: തെലങ്കാനക്ക്​ 15 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്​ കെജ്​രിവാൾ
cancel

ന്യൂഡൽഹി: കനത്തമഴയിൽ വൻനാശ നഷ്​ടം വിതച്ച തെലങ്കാനക്ക്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വെള്ളപ്പൊക്കം ഹൈദരാബാദ്​ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നാശം വിതച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഡൽഹിയിലെ ജനങ്ങൾ ​തെലങ്കാനയിലെ സഹോദരീസഹോദരന്മാർക്കൊപ്പം നിൽക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഡൽഹി സർക്കാർ 15 കോടി രൂപ തെലങ്കാന സർക്കാരിന് സംഭാവന ചെയ്യുമെന്നും കെജ്​രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു.

ഡൽഹി സർക്കാറി​െൻറ സഹായഹസ്​തത്തിന്​ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ഫോണിലൂടെ നേരിട്ട്​ വിളിച്ച്​ നന്ദിയറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 5000 കോടിയുടെ നാശനഷ്​ടങ്ങളാണുണ്ടായത്​.

മഴക്കെടുതിയിൽ 70 ഓളം പേർ മരിക്കുകയും ഹൈദരാബാദ്​ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും ചെയ്​തു. ​ൈഹദരാബാദിൽ 37,000ത്തോളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalHyderabadDelhi GovtTelangana flood
Next Story