Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Telangana FM T Harish Rao
cancel
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന ധനമ​ന്ത്രി...

തെലങ്കാന ധനമ​ന്ത്രി ടി. ഹരീഷ്​ റാവുവിന്​​ കോവിഡ്​

text_fields
bookmark_border

ഹൈദരാബാദ്​: തെലങ്കാന ധനമന്ത്രി ടി. ഹരീഷ്​ റാവുവിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ രോഗം സ്​ഥിരീകരിച്ചതെന്ന്​ അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ത​​നിക്ക്​ മറ്റു ആരോഗ്യ പ്രശ്​നങ്ങൾ ഇല്ലെന്നും താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ്​ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

തെലങ്കാനയിൽ ശനിയാഴ്​ച 2511 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,38,395 ആയി. പുതുതായി 11 മരണം കൂടി സ്​ഥിരീകരിച്ചതോടെ മരണസംഖ്യ 877 ആയി ഉയർന്നു. നിലവിൽ 32,915 പേരാണ്​ ചികിത്സയിലുള്ളത്​. 1,04,603 പേർ ഇതുവരെ രോഗമുക്തി നേടി. 75.5 ശതമാനമാണ്​ തെലങ്കാനയിലെ രോഗമുക്തി നിരക്ക്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corona virus​Covid 19Telangana Finance ministerT Harish Rao
News Summary - Telangana Finance minister T Harish Rao tests Covid positive
Next Story