തെലങ്കാനയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പേരിൽ 43 ക്രിമിനൽ കേസ്
text_fieldsഹൈദരാബാദ്: തീപ്പൊരി പ്രസംഗങ്ങളിലൂടെ അറിയപ്പെട്ട തെലങ്കാന ബി.ജെ.പി നേതാവ് രാജ സിങ്ങിനെതിരെ 43 ക്രിമിനൽ കേസുകളുണ്ടെന്ന് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഡിസംബർ ഏഴിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗൊഷാമൽ മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയായ രാജ സിങ്ങിന് 2.87 കോടിയുടെ ആസ്തിയുണ്ടെന്നും വെളിപ്പെടുത്തി.
മുസ്ലിംകൾക്കും റോഹിങ്ക്യൻ വംശജർക്കുമെതിരായ വിദ്വേഷ പ്രസംഗത്തിനും നിയമവിരുദ്ധമായി റാലിയിൽ പെങ്കടുത്തതിനും മറ്റുമാണ് രാജ സിങ്ങിനെതിരായ കേസുകൾ. രാജ സിങ്ങിെൻറ എതിർ സ്ഥാനാർഥി കോൺഗ്രസിലെ എം. മുകേഷിന് 6.05 കോടിയുടെ സ്വത്തുക്കളും ഭാര്യയുടെ പേരിൽ 2.77 കോടിയുടെ ആസ്തിയുമുണ്ട്. എന്നാൽ, ഒറ്റ കേസും തെൻറ പേരിലില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
