Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടിയുടെ പിതാവിനെ നിലത്തിട്ട് ചവിട്ടി പൊലീസ് VIDEO

text_fields
bookmark_border
ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടിയുടെ പിതാവിനെ നിലത്തിട്ട് ചവിട്ടി പൊലീസ് VIDEO
cancel

ഹൈദരാബാദ്: ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ പിതാവിനെ നിലത്തിട്ട് ചവിട്ടി തെലങ്കാന പൊ ലീസിന്‍റെ ക്രൂരത. സംഘറെഡ്ഡി ജില്ലയിലെ പൊലീസിന്‍റെ അക്രമമാണ് കാമറയിൽ പതിഞ്ഞത്.

ചൊവ്വാഴ്ച പതൻചെരു നഗരത ്തിലെ ഹോസ്റ്റൽ മുറിയിൽ 16കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോളേജ് അധികൃതരുടെ നടപടികൾ കാരണമാണ് മകളുടെ മരണമെന്ന് ആരോപിച്ച് മാതാപിതാക്കൾ പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി യൂനിയനും മറ്റു സംഘടനകളും കോളേജിൽ പ്രതിഷേധിക്കുന്നുണ്ട്.

ഇതിനിടെ പെൺകുട്ടിയുടെ മൃതദേഹം പൊലീസ് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ, ആദ്യം കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എത്തുകയായിരുന്നു. ഇക്കാര്യം ഉന്നയിച്ച് പൊലീസിനെ തടഞ്ഞതോടെ ഇദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴച്ച് മാറ്റി മൃതദേഹം കൊണ്ടുപോകുകയുമായിരുന്നു.

ഇതിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക ടി.വി ചാനലുകളടക്കം സംപ്രേഷണം ചെയ്തതോടെ വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായെത്തി. സംഭവത്തിൽ പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Telangana cop seen kicking man grieving his dead daughter-india news
Next Story