Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി അധ്യക്ഷനാവണം; പ്രമേയം പാസാക്കി തെലങ്കാന കോൺഗ്രസ്​

text_fields
bookmark_border
Rahul Gandhi
cancel

ഹൈദരാബാദ്​: ​കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി എം.പി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ തെലങ്കാന കോൺഗ്രസ്​ പ്രമേയം പാസാക്കി.

തെലങ്കാനയിലെ 33 ജില്ലാ കോൺഗ്രസ്​ കമ്മിറ്റി അധ്യക്ഷൻമാർ സംയുക്തമായാണ്​ ഞായറാഴ്​ച പ്രമേയം പാസാക്കിയത്​. തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവും എം.പിയുമായ മാണിക്കം ടാഗോർ, തെലങ്കാന കോൺഗ്രസ്(ടി.പി.സി.സി)​ അധ്യക്ഷൻ എൻ. ഉത്തം കുമാർ റെഡ്​ഢി, കോൺഗ്രസ്​ നിയമസഭ കക്ഷി നേതാവ്​ ഭാട്ടി വിക്രമർക്ക മറ്റ്​ മുതിർന്ന എ.ഐ.സി.സി, ടി.പി.സി.സി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ 33 ഡി.സി.സി അധ്യക്ഷൻമാർ പ​​​ങ്കെടുത്ത യോഗത്തിലാണ്​ പ്രമേയം പാസാക്കിയത്​.

നേരത്തേ ഡൽഹി, ഛത്തീസ്​ഗഢ്​ സംസ്ഥാനങ്ങളിലെ കോൺഗ്രസ്​ കമ്മിറ്റികളും രാഹുൽ അധ്യക്ഷനാവണമെന്ന്​ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു.

2017ൽ രാഹുൽഗാന്ധി പാർട്ടി അധ്യക്ഷ പദവി അലങ്കരിച്ചെങ്കിലും 2019ൽ പാർട്ടിക്കേറ്റ ദയനീയ തോൽവിയെ തുടർന്ന്​ സ്ഥാനം രാജി വെക്കുകയായിരുന്നു. തുടർന്ന്​ സോണിയ ഗാന്ധി പാർട്ടിയു​ടെ ഇടക്കാല അധ്യക്ഷയായി സ്ഥാനമേറ്റു. പിന്നീട്​ കോൺഗ്രസ്​ നേതാക്കളും പ്രവർത്തകരും നിരന്തരം ആവശ്യപ്പെട്ടിട്ടും രാഹുൽ പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress ChiefTelangana CongressRahul Gandhi
News Summary - Telangana Congress urges Rahul Gandhi to become party chief
Next Story