വിവാഹ വാഗ്ദാനം നൽകി പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്തു; കോൺഗ്രസ് നേതാവിനെതിരെ കേസ്
text_fieldsവിവാഹ വാഗ്ദാനം നൽകി പാർട്ടി പ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ തെലങ്കാനയിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. നാരായൺപേട്ട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കുമ്പം ശിവകുമാർ റെഡ്ഡിക്കെതിരെയാണ് ഹൈദരാബാദിലെ പഞ്ചഗുട്ട പൊലീസ് കേസെടുത്തത്. ശിവകുമാർ റെഡ്ഡി മദ്യപിച്ചെന്നും നഗരത്തിലെ ഒരു ഹോട്ടലിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തെന്നും ബ്ലാക്ക് മെയിൽ ചെയ്യാനായി ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. താൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് അംഗമാണെന്നും 2020ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനും ഏകോപനത്തിനും നിയോഗിക്കപ്പെട്ടുവെന്നും യുവതി പറയുന്നു.
"എനിക്ക് നാരായൺപേട്ട് മേഖല അനുവദിച്ചു, പാർട്ടി പ്രവർത്തനത്തിന് ഞാൻ നാരായൺപേട്ടിലേക്ക് പോയി. നാരായൺപേട്ടിലെത്തിയ ഞാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുമ്പം ശിവകുമാർ റെഡ്ഡിയെ കണ്ടു. അവിടെ അദ്ദേഹം എന്നോട് അടുക്കാൻ ശ്രമിച്ചു. അദ്ദേഹം ചില സമയങ്ങളിൽ സന്ദേശങ്ങൾ അയച്ചു. ഒടുവിൽ, വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു" -യുവതി പറഞ്ഞു.
നിലവിലെ വിവാഹത്തെക്കുറിച്ച് അവർ ചോദിച്ചപ്പോൾ, തന്റെ ഭാര്യ ഗുരുതരാവസ്ഥയിലാണെന്നും മൂന്ന് വർഷത്തിൽ കൂടുതൽ അതിജീവിക്കില്ലെന്നും അതിനാൽ തന്നെ പരിപാലിക്കാൻ കഴിയുന്ന ഒരു സ്ത്രീ വേണമെന്നും കോൺഗ്രസ് അധ്യക്ഷൻ മറുപടി നൽകി. പിന്നീട് ശിവകുമാർ റെഡ്ഡി യുവതിയുടെ റൂമിൽ കടന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

