Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെലങ്കാനയിൽ ബസപകടം; മരണം 52 ആയി
text_fieldsbookmark_border
ഹൈദരാബാദ്: തെലങ്കാനയിലെ ജഗിറ്റൽ ജില്ലയിൽ ബസ് െകാക്കയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികളുൾപ്പെടെ 52 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സംസ്ഥാന സർക്കാറിെൻറ കീഴിലുള്ള ബസാണ് അപകടത്തിൽ പെട്ടത്.

കൊണ്ടഗട്ടു ഹില്ലിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച് മടങ്ങുന്ന 60 തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. ബസിെൻറ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. അഞ്ച് കുട്ടികളും 32 സ്ത്രീകളം 15 പുരുഷൻമാരുമാണ് മരിച്ചത്. മരിച്ച 10 പേരുടെ മൃതദേഹം കണ്ടെടുത്തു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിേലക്ക് മാറ്റി. അപകടം നടന്നയുടൻ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനവുമായി രംഗത്തെത്തിയത്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ അഞ്ചു ലക്ഷം രൂപ താത്കാലികാശ്വാസം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
