Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ചൈനീസ്​ വൈറസ്​ ഗോ...

‘ചൈനീസ്​ വൈറസ്​ ഗോ ബാക്​’; ഹൈദരാബാദിൽ ബി.ജെ.പി എം.എൽ.എയുടെ പന്തം കൊളുത്തി പ്രകടനം

text_fields
bookmark_border
‘ചൈനീസ്​ വൈറസ്​ ഗോ ബാക്​’; ഹൈദരാബാദിൽ ബി.ജെ.പി എം.എൽ.എയുടെ പന്തം കൊളുത്തി പ്രകടനം
cancel

ഹൈദരാബാദ്​: കോവിഡ്​ 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്​ത ദീപം തെളിയിക്കലിനോട്​ ഐക്യദാർഢ്യം പ ്രഖ്യാപിച്ച്​ ​​തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എയും അന​ുയായികളും പന്തം കൊളു​ത്തി പ്രകടനം നടത്തി. എം.എൽ.എ ടി. രാജാ സ ിങ്ങും അനുയായികളുമാണ്​ സാമൂഹിക അകലം പാലിക്കൽ മറന്ന്​ പന്തം കൊളുത്തി നിരത്തിലിറങ്ങിയത്​. ‘ചൈനീസ്​ വൈറസ്​ ഗോ ബാക്​’ എന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തുകയായിരുന്നു.

കത്തുന്ന പന്തങ്ങളും കയ്യിലേന്തി എം.എൽ.എയും ഇരുപതോളും അനുയായികളും ‘ഗോ ബാക്​’ മുദ്രാവാക്യം വിളിച്ച്​ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗോഷ്​മഹൽ എം.എൽ.എയാണ്​ രാജാസിങ്​.

സാമൂഹിക അകലം പാലിച്ച്​ അഞ്ച്​ അനുയായികൾക്കൊപ്പമാണ്​ താൻ ദീപം തെളിക്കലിൽ പങ്കാളിയായതെന്ന്​ ഇദ്ദേഹം പ്രതികരിച്ചു. താനുൾപ്പെടെ രണ്ടുപേരാണ്​ പന്തം കയ്യിലേന്തിയത്​. മറ്റുള്ളവർ മെഴുകുതിരിയാണ്​ കത്തിച്ചതെന്നും രാജാ സിങ്​ പറഞ്ഞു. എന്നാൽ സംഭവത്തിൽ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്​.

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ദീപം തെളിയിക്കുന്നതിനൊപ്പം പലയിടത്തും പടക്കവും അലങ്കാര വെളിച്ചങ്ങളും ​െതളിയിച്ചാണ്​ ജനം ആഘോഷിച്ചത്​. ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുഡ്​ഗാവ്​, ലഖ്​നോ തുടങ്ങിയ നഗരങ്ങളിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം മിനി ദീപാവലിയായി മാറുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsLights of Unity#Covid19
News Summary - Telangana BJP MLA leads protest, chanting ''Chinese virus go back' - India news
Next Story