Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി നേതാവിന്‍റെ മകൻ ആസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
ബി.ജെ.പി നേതാവിന്‍റെ മകൻ ആസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
cancel

ഹൈദരാബാദ്: തെലങ്കാനയിലെ ബി.ജെ.പി നേതാവിന്‍റെ മകൻ ആസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രംഗറെഡ്ഡി ജില്ലയിലെ ഷാദ്‌നഗറിലെ ബി.ജെ.പി നേതാവ് ആരതി കൃഷ്ണ യാദവിന്‍റെ ഏക മകൻ 30കാരനായ ആരതി അരവിന്ദ് യാദവിന്‍റെ മൃതദേഹം സിഡ്നിയിലെ ബീച്ചിലാണ് കണ്ടെത്തിയത്.

യുവാവിനെ അഞ്ച് ദിവസം മുമ്പ് വീട്ടിൽനിന്നും കാണാതായിരുന്നു. ഇതേതുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.

ഒന്ന വർഷം മുമ്പ് വിവാഹിതനായ യുവാവ് ഏതാനും വർഷങ്ങളായി സിഡ്നിയിലാണ് താമസം. അമ്മയും ഭാര്യയും അടുത്തിടെ ആസ്ട്രേലിയയിലേക്ക് പോയിരുന്നു. അമ്മ തിരികെ ഇന്ത്യയിലേക്ക് വന്നെങ്കിലും ഭാര്യ അവിടെ തന്നെ തുടർന്നു. അമ്മ നാട്ടിലേക്ക് മടങ്ങിയതിന്‍റെ പിറ്റേ ദിവസമാണ് യുവാവിനെ കാണാതായത്.

അടുത്ത ആഴ്ച ഭാര്യക്കൊപ്പം ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചിരുന്ന ആരതി അരവിന്ദ് യാദവ്, വിമാന ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. ഇതിനിടയിലാണ് കാണാതാകുകയും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana BJP leader's son found dead in Australia
Next Story