കേന്ദ്ര സർക്കാർ ജാതി സർവേ നടത്തണം -പ്രമേയം പാസാക്കി തെലങ്കാന
text_fieldsതെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംസാരിക്കുന്നു
ഹൈദരാബാദ്: തങ്ങൾ നടത്തിയപോലെ കേന്ദ്രവും ജാതി, സാമൂഹിക-സാമ്പത്തിക സർവേ നടത്താൻ തയാറാകണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി തെലങ്കാന നിയമസഭ. പിന്നാക്ക, പട്ടികജാതി-വർഗ വിഭാഗങ്ങളുടെ വികസനത്തിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പറഞ്ഞു.
നേരത്തേ സർവേയെക്കുറിച്ചുള്ള ചർച്ചക്ക് മറുപടി പറയുന്ന വേളയിൽ, ദേശവ്യാപക സർവേ നടത്താൻ കോൺഗ്രസ് കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കക്കാർക്ക് 42 ശതമാനം സംവരണം നൽകണമെങ്കിൽ ഭരണഘടന ഭേദഗതി വേണ്ടിവരും. സംസ്ഥാനത്ത് വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ പിന്നാക്കക്കാർക്ക് കോൺഗ്രസ് 42 ശതമാനം േക്വാട്ട അനുവദിക്കും -റെഡ്ഡി തുടർന്നു.
പുതിയ ജാതി സർവേ പ്രകാരം സംസ്ഥാനത്ത് മുസ്ലിംകൾ ഒഴികെ പിന്നാക്ക വിഭാഗം 46.25 ശതമാനം വരും. സംസ്ഥാനത്തെ മൊത്തം ജനസംഖ്യ 3.70 കോടിയാണ്. പട്ടിക ജാതിക്കാർ -17.43 ശതമാനം, പട്ടിക വർഗം -10.45 ശതമാനം, മുസ്ലിംകളിലെ പിന്നാക്കക്കാർ -10.08ശതമാനം, മറ്റു ജാതിക്കാർ -13.31 ശതമാനം, മുസ്ലിംകളിലെ മറ്റു വിഭാഗക്കാർ -2.48 ശതമാനം എന്നിങ്ങനെയാണ് കണക്ക്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.