Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ രണ്ടു...

കർണാടകയിൽ രണ്ടു പേർക്കും തെലങ്കാനയിൽ ഒരാൾക്കും പുതുതായി കോവിഡ്​ ബാധ

text_fields
bookmark_border
കർണാടകയിൽ രണ്ടു പേർക്കും തെലങ്കാനയിൽ ഒരാൾക്കും പുതുതായി കോവിഡ്​ ബാധ
cancel

ബംഗളൂരു/ഹൈദരബാദ്​: കർണാടകയിൽ രണ്ടുപേർക്കും തെലങ്കാനയിൽ ഒരാൾക്കും പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. യു.എ സിൽനിന്നും മാർച്ച്​ ആറിന്​ മടങ്ങിയെത്തിയ 56കാരനും സ്​പെയിനിൽനിന്ന്​ മടങ്ങിയെത്തിയ 26കാരിക്കുമാണ്​ കർണാടകയിൽ രോഗബാധ കണ്ടെത്തിയത്​. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയതായി ആരോഗ്യമന്ത്രി ബി. ശ്രീരാമലു അറിയിച്ചു. ​

തെലങ്കാനയിൽ ഇതുവരെ ആറുപേർക്കാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. യു​.കെയിൽനിന്നും തിരികെ എത്തിയയാൾക്കാണ്​ രോഗബാധ കണ്ടെത്തിയത്​. ചൊവ്വാഴ്​ച ഇയാളുടെ സാമ്പിളുകൾ പരിശോധനക്ക്​ അയച്ചിരുന്നു. നിലവിൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണിയാൾ.

Show Full Article
TAGS:covid 19 corona corona virus india news malayalam news 
News Summary - Telangana and Karnataka Confirmed New Covid 19 Cases -India news
Next Story