Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറമദാനിൽ മുസ്‍ലിം...

റമദാനിൽ മുസ്‍ലിം ജീവനക്കാർക്ക് ​ജോലി സമയത്തിൽ ഇളവുമായി തെലങ്കാന സർക്കാർ; വിമർശനവുമായി ബി.ജെ.പി

text_fields
bookmark_border
റമദാനിൽ മുസ്‍ലിം ജീവനക്കാർക്ക് ​ജോലി സമയത്തിൽ ഇളവുമായി തെലങ്കാന സർക്കാർ; വിമർശനവുമായി ബി.ജെ.പി
cancel
camera_altരേവന്ത് റെഡ്ഡി

ഹൈദരാബാദ്: തെലങ്കാന സർക്കാർ സർവീസിലെ മുസ്‍ലിം ജീവനക്കാർക്ക് റമദാനിൽ ജോലി സമയത്തിൽ ഇളവുമായ സംസ്ഥാന സർക്കാർ. റമദാൻ ​വ്രതമനുഷ്ഠിക്കുന്ന സർക്കാർ ജീവനക്കാർക്ക് നാല് മണിവരെയാണ് ജോലി സമയം നിശ്ചയിച്ചത്. വീടുകളിലെത്തി നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കുക ലക്ഷ്യമിട്ടാണ് സർക്കാർ നിർദേശം.

സ്കൂൾ അധ്യാപകർ, സർക്കാർ ഓഫീസുകളിലെ ജീവനക്കാർ, കരാർ ജീവനക്കാർ എന്നിവർക്ക് ഇളവ് ഉപയോഗപ്പെടുത്താമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. ബോർഡുകൾ, കോർപറേഷൻ, പൊതു മേഖല തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താമെന്ന് അധികൃതർ നിർദേശിച്ചു.

അതേസമയം, മുസ്‍ലിം ജീവനക്കാർക്ക് വ്രതമാസത്തിൽ ജോലിയിളവ് നൽകിയ കോൺഗ്രസ് സർക്കാറിന്റെ തീരുമാനം രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി രംഗത്തെത്തി. വോട്ട് ബാങ്ക് രാഷ്ട്രീയ നാടകമാണ് കോൺഗ്രസിന്റേതെന്ന് ബി.ജെ.പി ആരോപിച്ചു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദു ഘോഷയാത്രകൾക്ക് നേരെ കല്ലെറിയപ്പെടുമ്പോൾ, തെലങ്കാനയിൽ മുസ്‍ലിം കോൺഗ്രസായി മാറുന്നതായും ബി.ജെ.പി വിമർശനമുന്നയിച്ചു.

റമദാനിൽ മുസ്‍ലിം ജീവനക്കാർക്ക് നൽകിയ ഇളവുകൾ എന്തുകൊണ്ട് ശബരിമല തീർത്ഥാടകരായ ഹൈന്ദവർക്ക് നൽകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എൻ.വി സുഭാഷ് ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaRamadanMuslim EmployeesRevanth ReddyCongressBJP
News Summary - Telangana Allows Early Leave For Muslim Employees During Ramzan
Next Story