റാഞ്ചി: കോടതി അതിെൻറ കടമ നിർവഹിെച്ചന്ന് ആദ്യം പ്രതികരിച്ച ലാലു പ്രസാദ് യാദവിെൻറ മകൻ തേജസ്വി യാദവ്, കേന്ദ്ര, സംസ്ഥാന സർക്കാറുകളെ പിന്നീട് രൂക്ഷമായി വിമർശിച്ചു. ബിഹാറിലെ ജനം തെരഞ്ഞെടുത്ത നേതാവ് ജയിലിലായി. തെരഞ്ഞെടുക്കപ്പെടാത്തവർ ഭരണത്തിലാണെന്ന്, മുഖ്യമന്ത്രി നിതീഷ്കുമാറിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
അമിത് ഷാക്ക് ലാലുവിനെ ഭയമാണ്. ബിഹാറിലെ പ്രതിപക്ഷത്തെ തുടച്ചുമാറ്റാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കെട്ടിച്ചമച്ച കേസാണിത്. സംസ്ഥാനത്ത് പ്രതിപക്ഷത്തെ യോജിപ്പിക്കാൻ ലാലു നടത്തിയ നീക്കത്തിനുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശിക്ഷാവിധി വന്നയുടൻ പട്നയിൽ ആർ.ജെ.ഡി നേതാക്കൾ അടിയന്തര യോഗം ചേർന്ന് ലാലുവിൽ വിശ്വാസം പ്രഖ്യാപിച്ചു. ബിഹാറിലെ ജനങ്ങൾക്ക് നീതിലഭിെച്ചന്ന് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. ബിഹാർ രാഷ്ട്രീയത്തിലെ ചരിത്രപരമായ വിധി, ഒരു അധ്യായത്തിെൻറ അവസാനം എന്നായിരുന്നു ജെ.ഡി.യു നേതാവ് കെ.സി. ത്യാഗിയുടെ പ്രതികരണം.